കാസർകോട് : മോട്ടോർസ്പോർട്‌സ് താരങ്ങളായ നവീൻ പുലിഗില്ല-മൂസാ ഷെരീഫ് സഖ്യം ലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായ വേൾഡ് റാലി ചാമ്പ്യൻഷിപ്പ് (ഡബ്ല്യു.ആർ.സി.) സഫാരി കെനിയ 2026-റാലി ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനത്തോടെ ഡബിൾ പോഡിയം സ്വന്തമാക്കി. മോട്ടോർ സ്പോർട്സിൽ താരങ്ങൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ രണ്ടെണ്ണം നേടുന്നതിന് ലഭിക്കുന്നതാണ് ഡബിൾ പോഡിയം അംഗീകാരം. കടുത്ത മത്സരമുള്ള ഡബ്ല്യു.ആർ.സി.-മൂന്ന് വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ കൂട്ടുകെട്ട് മൂന്നാം സ്ഥാനം നേടി. ഇതോടൊപ്പം ആഫ്രിക്കൻ റാലി ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അഞ്ച് മണിക്കൂറും 22 മിനിറ്റും 17.9 സെക്കൻഡും കൊണ്ടാണ് റേസ് ഫിനിഷ് ചെയ്തത്. To advertise here, അന്താരാഷ്ട്ര റാലികളിൽ ഇന്ത്യൻ മോട്ടോർ സ്പോർട്ടിന് സുപ്രധാന നേട്ടമാണ് ഈ വിജയത്തോടെ ഇവർ സമ്മാനിച്ചത്. ആഴമുള്ള അഗ്‌നിപർവത മണൽ, കഠിനമായ പാറപ്രദേശങ്ങൾ, പ്രവചിക്കാനാകാത്ത കാലാവസ്ഥ എന്നിവ കൊണ്ട് ഏറെ സാഹസികത നിറഞ്ഞ റാലി യന്ത്രത്തിന്റെയും മനുഷ്യന്റെയും സഹനശേഷി പരീക്ഷിക്കുന്നതാണ്. ഇത്തരമൊരു വെല്ലുവിളി പൂർണാർഥത്തിൽ ഏറ്റെടുത്താണ് ഷെരീഫും പുലിഗില്ലയും നേട്ടം കൈവരിച്ചത്. Published: 20 Mar 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂസ ഷെരീഫ് സഖ്യത്തിന് ചരിത്രനേട്ടം; കെനിയ-2026 റാലി ചാമ്പ്യൻഷിപ്പിൽ ഡബിൾ പോഡിയം
M
MathrubhumiSource Link
about 2 months ago