തിരുവനന്തപുരം: അമിതമായ വേനൽച്ചൂട് മനുഷ്യരെപ്പോലെത്തന്നെ മൃഗങ്ങളെയും പാമ്പുകളെയും ബാധിക്കുന്നുണ്ട്. ചൂട് താങ്ങാനാകാതെവരുന്നതോടെ ഇവ അസ്വസ്ഥരും ആക്രമണോത്സുകരും ആകുന്നതായി വനംവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അമിതചൂട് എങ്ങനെയൊക്കെയാണ് ജീവികളെ ബാധിക്കുന്നതെന്നതിൽ ശാസ്ത്രീയപഠനങ്ങളൊന്നും നടന്നിട്ടില്ല. To advertise here, ചൂട് അമിതമായതോടെ മാളങ്ങളിൽനിന്ന് പുറത്തിറങ്ങുന്ന പാമ്പുകൾ തണുപ്പുള്ള സ്ഥലങ്ങളിൽ അഭയംതേടും. മൂർഖൻ പകലാണ് സാധാരണ പുറത്തിറങ്ങുന്നത്. ശംഖുവരയൻ എന്നറിയപ്പെടുന്ന വെള്ളിക്കെട്ടൻ രാത്രിയിലും. തണുപ്പുതേടി വീടിനോട് ചേർന്നുള്ള മരങ്ങളിലൂടെയും വള്ളികളിലൂടെയും മതിലിലൂടെയും ഇവ അകത്തെത്താൻ സാധ്യതയുണ്ട്. വെള്ളം പുറത്തേക്ക് പോകാനുള്ള ഓവുചാലുകൾ വഴിയും അകത്തെത്താം. വിറക്, മറ്റുവസ്തുക്കൾ എന്നിവ കൂട്ടിയിട്ടതിനിടയ്ക്കും കയറിയിരിക്കാം. ചൂടുകാരണം പലരും തറയിലും വീടിനുപുറത്തും കിടന്നുറങ്ങാറുണ്ട്. ഇത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂട്ടും. രാത്രിയും പകലും കാണുന്നവയാണ് അണലിവർഗത്തിൽപ്പെട്ട പാമ്പുകൾ. നല്ല വിഷമുള്ളവയാണിവ. ഇതിൽ ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന പാമ്പുകളാണ് സംസ്ഥാനത്ത് കൂടുതലുള്ളത്. ഇവ മരത്തിലൂടെയോ വള്ളികളിലൂടെയോ അകത്തുവരില്ല. വനവാസികളായ രാജവെമ്പാലകളാണ് വീടുകളിലേക്കെത്തുന്ന മറ്റൊരു വിഭാഗം. വിഷത്തിന്റെകാര്യത്തിൽ മുൻപനാണെങ്കിലും ഇവ ആക്രമണകാരികളല്ല. പാന്പുകൾ മനുഷ്യരിൽനിന്ന് ഒഴിഞ്ഞുപോകാറാണ് പതിവ്. എന്നാൽ, ചൂടുകാലത്ത് ചെറിയ അനക്കംകേട്ടാൽ ഇവ തിരിച്ച് ആക്രമിക്കുന്നതരത്തിലുള്ള സംഭവങ്ങളുമുണ്ട്. ഇതുസംബന്ധിച്ചും വിശദപഠനം നടത്തേണ്ടതുണ്ടെന്ന് സർപ്പ നോഡൽ ഓഫീസർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വൈ. മുഹമ്മദ് അൻവർ പറഞ്ഞു. Content Highlights: Extreme 2026 heat causes snakes to become more aggressive and seek cool shelters., Snakes often enter homes through drains, woodpiles, and vegetation., Sleeping on the floor or outdoors increases the risk of snake bites during high-temperature periods., Identification of common venomous snakes like King Cobra, Spectacled Cobra, and Russell's Viper., Expert advice from forest officials on behavioral changes in snakes due to climate stress. Published: 21 Apr 2026, 06:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൂർഖൻ പകലിറങ്ങും ശംഖുവരയൻ രാത്രിയും; അമിതചൂടിൽ ശൗര്യവും കൂടും, തണുപ്പുള്ള സ്ഥലങ്ങളിൽ അഭയംതേടും
M
MathrubhumiSource Link
19 days ago