മൃഗങ്ങൾക്ക് കുടിവെള്ളത്തിന് വനത്തിൽ തടയണയുണ്ടാക്കി

മൃഗങ്ങൾക്ക് കുടിവെള്ളത്തിന് വനത്തിൽ തടയണയുണ്ടാക്കി

M
MathrubhumiSource Link
ബന്തടുക്ക : മണ്ടക്കോൽ സംരക്ഷിത വനത്തിൽ മൃഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുന്നതിന് കാട്ടികജെയിൽ രണ്ടിടങ്ങളിൽ താത്കാലിക തടയണ നിർമിച്ചു. വനത്തിൽ അരുവിയിൽ ഒഴുകുന്ന വെള്ളം തടഞ്ഞുനിർത്തി ആന ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഇറങ്ങി വെള്ളം കുടിക്കാൻ പറ്റുംവിധമാണ് കല്ലും മണ്ണും ഉപയോഗിച്ച് തടയണ നിർമിച്ചത്. വനംവകുപ്പ് കാസർകോട് ഡിവിഷൻ, കാസർകോട് റെയ്ഞ്ച്, വനംവകുപ്പ് ബന്തടുക്ക സെക്‌ഷൻ, കാട്ടികജെ വനസംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് തടയണ നിർമിച്ചത്. To advertise here, ശനിയാഴ്ച അന്താരാഷ്ട്ര വനം-ജല ദിനാചരണ ഭാഗമായാണ് കുടിവെള്ള സൗകര്യം ഒരുക്കിയത്. മൃഗങ്ങൾക്ക് വെള്ളം, തീറ്റ എന്നിവ വനത്തിൽ ലഭ്യമാക്കുന്നതിന് സംസ്ഥാന വനംവകുപ്പ് ‘മിഷൻ ഫുഡ്. ഫോഡർ, വാട്ടർ’ പദ്ധതിയുടെ ഭാഗമായാണിത്. കാസർകോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ്കുമാർ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എൻ. രാജഗോപാലൻ, ബന്തടുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, കാട്ടികജെ വനസംരക്ഷണസമിതി പ്രസിഡൻ്റ് വെങ്കട്ടരമണ, സെക്രട്ടറി ബി. വിനീത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. ആതിര, കെ. സുധീഷ്‌കുമാർ, ബി. സുമിത്ര, ആർ. രാകേഷ്‌കുമാർ, എസ്. അഭിലാഷ് എന്നിവർ നേതൃത്വം നൽകി. Published: 22 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൃഗങ്ങൾക്ക് കുടിവെള്ളത്തിന് വനത്തിൽ തടയണയുണ്ടാക്കി — Mathru… | Boolokam