മൂന്ന് പേർക്ക് പരിക്ക് To advertise here, ചെറുതോണി : തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിൽ ഇടുക്കി മീൻമുട്ടിക്ക് സമീപം മൃതദേഹവുമായി വന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. എതിരേ വന്ന കാറുമായി കൂട്ടിയിടിച്ച ശേഷം ആംബുലൻസ് റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും മറ്റ് രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. തൊടുപുഴ ജില്ലാ ആശുപത്രിയിൽനിന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹവുമായി എത്തിയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ കാരിക്കോട് ആശുപത്രിയിൽവെച്ച് മരിച്ച ഇടുക്കി മുരിക്കാശ്ശേരി സ്വദേശി മാടത്തിൽ നോബി ജോസഫി (47) ന്റെ മൃതദേഹമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന്, ചെറുതോണിയിൽനിന്ന് എത്തിയ മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റി ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചു. Published: 22 Mar 2026, 02:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൃതദേഹവുമായി വന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞു
M
MathrubhumiSource Link
about 2 months ago