മെട്രോ, ട്രാം പാതകളിൽ നടത്തിയത് 7,129 പരിശോധനകൾ

മെട്രോ, ട്രാം പാതകളിൽ നടത്തിയത് 7,129 പരിശോധനകൾ

M
MathrubhumiSource Link
ദുബായ് : എമിറേറ്റിലെ റെയിൽ സുരക്ഷയുടെ ഭാഗമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ദുബായ് മെട്രോ, ട്രാം പാതകളിൽ പരിശോധനകൾ നടത്തി. റെയിൽപ്പാതാ സംരക്ഷണനടപടികൾ കൂടാതെ ഉയർന്ന പ്രവർത്തന ക്ഷമത ഉറപ്പാക്കുകയുമാണ് ലക്ഷ്യം. റെയിൽ സംരക്ഷണ മേഖലകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ചട്ടങ്ങൾ പാലിക്കുന്നതിനാണ് അധികൃതരുടെ ഇടയ്ക്കിടെയുള്ള പരിശോധനകൾ. 2025-ൽ ദുബായ് മെട്രോ, ദുബായ് ട്രാം റെയിൽ റൈറ്റ്-ഓഫ്-വേയിൽ 7,129 ഫീൽഡ് സന്ദർശനങ്ങൾ നടത്തിയതായി ആർ.ടി.എ. റെയിൽ ഏജൻസിയുടെ റെയിൽ റൈറ്റ്-ഓഫ്-വേ ഡയറക്ടർ മുഹമ്മദ് അൽ അമീരി പറഞ്ഞു. ഒട്ടേറെ സാങ്കേതികപ്പോരായ്മകൾ തിരിച്ചറിയാൻ ഫീൽഡ് സന്ദർശനങ്ങൾ ഉപകരിച്ചിട്ടുണ്ട്. അംഗീകൃത നടപടികൾക്കനുസരിച്ച് യഥാസമയം പോരായ്മകളും അറ്റകുറ്റപ്പണികളും നടത്താൻ ഫീൽഡ് ടീമുകൾക്ക് സാധിക്കുകയും ചെയ്തു. To advertise here, സുരക്ഷിത പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവാനായി റെയിൽ അടിസ്ഥാന സൗകര്യങ്ങൾ സമഗ്രതയോടെ വിലയിരുത്തും. പോരായ്മകൾ പരിഹരിച്ചുകൊണ്ട് ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുകയാണ് ആർ.ടി.എ.യുടെ ലക്ഷ്യം. ഒട്ടേറെ റിയൽ എസ്റ്റേറ്റ് ഡിവലപ്പർമാർ, സ്ഥാപനങ്ങൾ എന്നിവരുമായി സഹകരിച്ചുകൊണ്ട് കഴിഞ്ഞവർഷം 11 പരിശോധനാ കാംപെയ്നുകളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് അൽ അമീരി പറഞ്ഞു. കാംപെയ്നുകളിലൂടെ അംഗീകൃത സുരക്ഷാനടപടികളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കി. അടിസ്ഥാനസൗകര്യങ്ങൾ നിരീക്ഷിക്കാനും റെയിൽവേ സംരക്ഷണ മേഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന കരാറുകാരുടെ പ്രകടനം വിലയിരുത്താനും സാധിച്ചു. റെയിൽ ശൃംഖലയിലുടനീളമുള്ള എല്ലാ ലൈനുകളും സ്റ്റേഷനുകളും കാംപെയ്നുകളിൽ ഉൾപ്പെടുത്തിയിരുന്നു. ദുബായ് മെട്രോ, ട്രാം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന ഘടകങ്ങളെല്ലാം കാംപെയ്ൻ വഴി തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കൽ, റെയിൽവേ പങ്കാളികളുമായി സഹകരണം ശക്തിപ്പെടുത്തൽ എന്നിവയും കാംപെയ്ൻ ലക്ഷ്യമാണ്. അന്താരാഷ്ട്ര സാങ്കേതികരീതികൾ ഉപയോഗിച്ചുള്ള പരിശോധനകളാണ് ആർ.ടി.എ. ദുബായ് മെട്രോ, ട്രാം റെയിൽപ്പാതകളിൽ നടത്തിയത്. പാതകളിലെ സാധ്യതകളും പോരായ്മകയും കണ്ടെത്തി എളുപ്പം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അധികൃതരുടെ സുരക്ഷാ പരിശോധനകളും കാംപെയ്നുകളും. ദുബായിലെ ജനസാന്ദ്രതാ വളർച്ചയ്ക്കനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് ആർ.ടി.എ. പരിശോധന-കാംപെയ്നുകൾ സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. Published: 27 Mar 2026, 01:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെട്രോ, ട്രാം പാതകളിൽ നടത്തിയത് 7,129 പരിശോധനകൾ — Mathrubhu… | Boolokam