മെഡിസെപ് പോർട്ടൽ സ്തംഭിച്ചു, ആനുകൂല്യം മുടങ്ങി; രണ്ടാഴ്ചക്കിടെ ആശുപത്രി വിട്ടത് പതിനായിരത്തിലേറെ പേർ

മെഡിസെപ് പോർട്ടൽ സ്തംഭിച്ചു, ആനുകൂല്യം മുടങ്ങി; രണ്ടാഴ്ചക്കിടെ ആശുപത്രി വിട്ടത് പതിനായിരത്തിലേറെ പേർ

M
MathrubhumiSource Link
തിരുവനന്തപുരം: മെഡിസെപ് പോർട്ടൽ സ്തംഭിച്ചതിനെത്തുടർന്ന് ചികിത്സാനുകൂല്യം നിഷേധിക്കപ്പെടുന്നതായി പരാതി. രണ്ടാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലേറെ പേർക്കാണ് ചികിത്സാനുകൂല്യം ലഭിക്കാതെ ആശുപത്രി വിടേണ്ടിവന്നത്. വിഷയം ഇൻഷുറൻസ് കമ്പനിമേധാവികളുമായി ചർച്ച ചെയ്തതായും 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുലഭിച്ചതായും ധനവകുപ്പധികൃതർ പറഞ്ഞു. To advertise here, ആദ്യഘട്ടത്തെക്കാൾ കൂടുതൽ ചികിത്സയും ആനുകൂല്യങ്ങളും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയതിനെത്തുടർന്ന്, വിവരങ്ങൾ സമർപ്പിക്കുന്നതിലുള്ള സാങ്കേതികതടസ്സമാണ് പ്രശ്നത്തിനുകാരണമെന്നാണ് ഔദ്യോഗികവിശദീകരണം. മെഡിസെപ് ഇൻഷുറൻസ് വെബ്‌പോർട്ടൽ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിനിടെ 14 മുതൽ 18 വരെ സാങ്കേതികതടസ്സം നേരിട്ടതായി അധികൃതർ പറഞ്ഞു. നിലവിൽ ഏകദേശം 2917 ക്ലെയിമുകൾക്ക് ആദ്യഘട്ട അംഗീകാരവും 5367 ക്ലെയിമുകൾക്ക് അന്തിമഘട്ട അംഗീകാരവും നൽകാനുണ്ട്. ഏതെങ്കിലും ഗുണഭോക്താവിന് പണരഹിത ചികിത്സ ലഭ്യമായിട്ടില്ലെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും ധനവകുപ്പ് അധികൃതർ പറഞ്ഞു. ജീവനക്കാരുടെയും പെൻഷൻകാരുടെയും വിഹിതം ഉപയോഗിച്ചു നടപ്പാക്കുന്ന മെഡിസെപ് പദ്ധതി വെന്റിലേറ്ററാണെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. മെഡിസെപ്പിലെ മാറ്റങ്ങൾ ഒന്നാംഘട്ടം -1920 പാക്കേജുകൾ രണ്ടാംഘട്ടം -2516 പാക്കേജുകൾ മുറിവാടക 2000 രൂപയുള്ളത് 5000 രൂപയാക്കി സർക്കാർ ആശുപത്രികളിൽ പേവാർഡ് വാടക 2000 രൂപ Content Highlights: Medisep portal outage has caused treatment benefit denials for over 10,000 beneficiaries., Finance department promises resolution within 48 hours following discussions with insurance providers., Technical glitches attributed to system upgrades and the inclusion of new treatment packages., Over 8,000 pending claims currently awaiting processing., Government mandates cashless treatment access despite portal downtime. Published: 26 Mar 2026, 07:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഡിസെപ് പോർട്ടൽ സ്തംഭിച്ചു, ആനുകൂല്യം മുടങ്ങി; രണ്ടാഴ്ചക്ക… | Boolokam