മെഴുകുതിരിയിൽനിന്ന് തീപടർന്നു, വീട് കത്തിനശിച്ചു; വയോധിക ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മെഴുകുതിരിയിൽനിന്ന് തീപടർന്നു, വീട് കത്തിനശിച്ചു; വയോധിക ദമ്പതിമാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

M
MathrubhumiSource Link
തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 8.10-ഓടെയുണ്ടായ അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ശശി, ഭാര്യ ചന്ദ്രകുമാരി എന്നിവർ അകത്തെ മുറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ അയൽവാസികളായ ബിജുവും ശശിധരൻ നായരും ചേർന്ന് ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സുനിത ദേവിയുടെ ഉടമസ്ഥതയിലുള്ള ഷീറ്റ് മേഞ്ഞ വീടാണ് അപകടത്തിൽപ്പെട്ടത്. To advertise here, വീടിനുള്ളിലെ പ്രാർത്ഥനാ മുറിയിൽ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിയിലെ തുണികളിലേക്ക് ആളിപ്പടർന്ന തീ നിമിഷങ്ങൾക്കകം ഫർണിച്ചറുകളിലേക്കും തടിയിൽ നിർമ്മിച്ച കഴുക്കോലുകളിലേക്കും മേൽക്കൂരയിലേക്കും വ്യാപിക്കുകയായിരുന്നു. വീടിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള ഫർണിച്ചറുകൾ, വസ്ത്രങ്ങൾ, ചെമ്പ്, സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ എന്നിവയെല്ലാം തീയിൽ കത്തിച്ചാമ്പലായി. പഴയ രീതിയിൽ തടി ഉപയോഗിച്ച് നിർമ്മിച്ച തട്ടും മേൽക്കൂരയുമായതിനാൽ തീ വളരെ വേഗത്തിലാണ് പടരുകയായിരുന്നു. വിഴിഞ്ഞം എ.സി.ടി.ഒ. പ്രമോദിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് ആദ്യം സ്ഥലത്തെത്തി തീയണക്കാൻ ശ്രമിച്ചത്. എന്നാൽ, വീടിനുള്ളിലേക്ക് തീ ആളിപ്പടർന്നതോടെ നിയന്ത്രണവിധേയമാക്കാൻ ബുദ്ധിമുട്ടുകയും തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെ വിളിക്കുകയും ചെയ്തു. രണ്ട് യൂണിറ്റ് ചേർന്ന് രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. Content Highlights: An elderly couple narrowly escaped a devastating house fire in Venganur caused by a candle. Read the full report on the incident and safety measures. Published: 21 Mar 2026, 09:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെഴുകുതിരിയിൽനിന്ന് തീപടർന്നു, വീട് കത്തിനശിച്ചു; വയോധിക ദമ… | Boolokam