മെസ്സി പണംവാങ്ങി ചതിച്ചു; 30 ശതമാനം നികുതി നഷ്ടമായി, സർക്കാരിന് പണച്ചെലവുണ്ടായില്ല- വി. അബ്ദുറഹിമാൻ

മെസ്സി പണംവാങ്ങി ചതിച്ചു; 30 ശതമാനം നികുതി നഷ്ടമായി, സർക്കാരിന് പണച്ചെലവുണ്ടായില്ല- വി. അബ്ദുറഹിമാൻ

M
MathrubhumiSource Link
ന്യൂസ് ഡെസ്ക് Last Updated: 05 April 2026, 07:50 AM IST മന്ത്രി വി. അബ്ദുറഹ്മാൻ, മെസ്സി | ഫോട്ടോ - മാതൃഭൂമി, എഎഫ്പി മലപ്പുറം: അർജന്റീനയുടെ ഫുട്‌ബോൾതാരം ലയണൽമെസ്സി കേരളത്തിൽ വന്നു കളിക്കുമെന്നേറ്റ് പണംവാങ്ങി ചതിച്ചെന്ന് തിരൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മന്ത്രി വി. അബ്ദുറഹിമാൻ. 16,000 ഡോളറാണ് (14.83 ലക്ഷം രൂപ) സ്‌പോൺസർ അർജന്റീന ഫുട്‌ബോൾ അസോസിയേഷനു നൽകിയത്. സർക്കാരിന് ഇതിൽ പണം നഷ്ടമായിട്ടില്ല. കരാറിൽ ഒപ്പിട്ടശേഷം വരാതിരുന്നത് അവരുടെ കുഴപ്പമാണെന്നും അബ്ദുറഹിമാൻ മാതൃഭൂമിയോട് പറഞ്ഞു. To advertise here, സ്പോൺസർ 16,000 മില്യൺ ഡോളർ മെസ്സിക്കു നൽകിയെന്നാണ് മന്ത്രി അഭിമുഖത്തിൽപറഞ്ഞത്. 1.48 ലക്ഷം കോടി രൂപയോളം വരുമിത്. സാമൂഹികമാധ്യമങ്ങളിലടക്കം ഇത് വലിയ ട്രോൾ ആയി. പിന്നീട് മന്ത്രിതന്നെ തെറ്റുതിരുത്തി തുക എത്രയെന്ന് വ്യക്തമാക്കുകയായിരുന്നു. ‘മെസ്സി വരില്ലെന്ന കാര്യം മനസ്സിലായി. പണം വാങ്ങി മെസ്സി നമ്മളെ ചതിച്ചിരിക്കുകയാണ്. 30 ശതമാനം നികുതിയായും നഷ്ടമായി. അവരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. ഫുട്‌ബോൾ പ്രേമികൾ ഏറെയുള്ള കേരളത്തെ അവർ ചതിക്കുകയായിരുന്നു’ -അദ്ദേഹം പറഞ്ഞു. മെസ്സി വിഷയം തിരൂരിൽ തനിക്കെതിരേ പ്രചാരണായുധമാക്കുന്നുണ്ടെങ്കിലും അതൊന്നും വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Minister V. Abdurahiman confirms a contract was signed for Messi's visit to Kerala in 2026., The Argentina Football Association failed to fulfill the agreement despite payment., Clarification issued regarding the specific financial loss of 16,000 USD., The incident is being utilized as a political campaign tool in Tirur. Published: 05 Apr 2026, 07:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മെസ്സി പണംവാങ്ങി ചതിച്ചു; 30 ശതമാനം നികുതി നഷ്ടമായി, സർക്കാ… | Boolokam