മേക്കാലടി : പശക്കമ്പനിക്കെതിരേ സമരംചെയ്യുന്ന ജനകീയ പ്രതിരോധസമിതി അംഗങ്ങളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തിൽ റാലി നടത്തി. മേക്കാലടിയിൽനിന്നും റേഡിയോ കവലയിലേക്കായിരുന്നു റാലി. To advertise here, കമ്പനിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് ശബ്ദമുയർത്തുന്നവർക്കെതിരേ കൊലവിളിയും ഭീഷണിയും മുഴക്കുന്നത് പതിവാണെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗുണ്ടകളെ അയച്ച കമ്പനി അധികാരികൾക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജനകീയ പ്രതിരോധസമിതി ചെയർപേഴ്‌സൺ ഷാനിതാനൗഷാദ്, ജനറൽ കൺവീനർ വി.എം. സിദ്ദിഖ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും സമിതി അറിയിച്ചു. സമിതി അംഗങ്ങളായ കെ.എ. മുജീബ്, കെ.എ. റാഫി, ജാഫർഖാൻ എന്നിവർക്ക് നേരേയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സതേടി. Published: 19 Mar 2026, 02:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മേക്കാലടിയിൽ ജനകീയ പ്രതിരോധസമിതി അംഗങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധം
M
MathrubhumiSource Link
about 2 months ago