മേഖലയിലെ ഇറാൻ പ്രകോപനങ്ങൾക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ബഹ്‌റൈൻ; മന്ത്രിസഭാ യോഗം ചേർന്നു

മേഖലയിലെ ഇറാൻ പ്രകോപനങ്ങൾക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ബഹ്‌റൈൻ; മന്ത്രിസഭാ യോഗം ചേർന്നു

M
MathrubhumiSource Link
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ മന്ത്രിസഭാ യോഗം ചേർന്നു. ഇറാൻ നടത്തുന്ന ശത്രുതാപരമായ ആക്രമണങ്ങളെ യോഗം അപലപിച്ചു. To advertise here, ഇറാൻ അയൽരാജ്യങ്ങളെയും ജോർദാനെയും ഭീഷണിപ്പെടുത്തുന്നത് ഉടൻ നിർത്തണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് യോഗം ഓർമിപ്പിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന സൈന്യത്തിനും സുരക്ഷാ വിഭാഗങ്ങൾക്കും മന്ത്രിസഭ നന്ദി അറിയിച്ചു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 'ടീം ബഹ്‌റൈൻ' അംഗങ്ങളെ യോഗം പ്രശംസിച്ചു. ജോർദാൻ രാജാവുമായും ഈജിപ്ത് പ്രസിഡന്റുമായും ബഹ്‌റൈൻ രാജാവ് നടത്തിയ കൂടിക്കാഴ്ചകൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. പ്രയാസകരമായ സാഹചര്യത്തിൽ ബഹ്‌റൈനൊപ്പംനിന്ന രാജ്യങ്ങൾക്ക് മന്ത്രിസഭ നന്ദി പറഞ്ഞു Content Highlights: Cabinet condemns hostile Iranian attacks on neighboring countries and Jordan, Emphasis on compliance with UN Security Council Resolution 2817, Commendation of Bahrain Defence Force and national security readiness, Focus on strengthening diplomatic ties with Jordan and Egypt Published: 24 Mar 2026, 12:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേഖലയിലെ ഇറാൻ പ്രകോപനങ്ങൾക്കിടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ബഹ… | Boolokam