BoolokamBoolokam
മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ കെട്ടിടം പൊളിക്കൽ തുടങ്ങി

മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ കെട്ടിടം പൊളിക്കൽ തുടങ്ങി

M
MathrubhumiSource Link
സ്മാർട്ട് വില്ലേജ് ഓഫീസാക്കൽ To advertise here, മേലാറ്റൂർ : സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തുന്നതിന്റെ ഭാഗമായി മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ നിലവിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിത്തുടങ്ങി. 1985-കളിൽ നിർമിച്ച പ്രധാന കെട്ടിടവും ഫയലുകളും കംപ്യൂട്ടറുകളും മറ്റും സൂക്ഷിക്കുന്നതിനുവേണ്ടി പിന്നീട് നിർമിച്ച അനുബന്ധകെട്ടിടവുമാണ് പൂർണമായും പൊളിച്ചുനീക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അനുവദിച്ച അരക്കോടി രൂപ ചെലവിലാണ് മേലാറ്റൂർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നത്. കെട്ടിടം പൊളിക്കൽ പൂർത്തിയായാൽ ഉടൻ സ്മാർട്ട് വില്ലേജ് ഓഫീസിനുള്ള പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങും. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിലധികം കഴിഞ്ഞിട്ടും നടപടികളിലെ മെല്ലെപ്പോക്ക് കാരണം പണി തുടങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ ദ്രവിച്ചുവീഴാറായ കെട്ടിടത്തിനുള്ളിൽ ജീവൻ പണയംവെച്ചാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. പണി തുടങ്ങിയതോടെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി മേലാറ്റൂർ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെട്ടിടത്തിലേക്ക് മാറ്റി. ഫണ്ട് അനുവദിച്ചിട്ടും വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള പണി നീണ്ടുപോകുന്നതിനെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. Published: 04 May 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ കെട്ടിടം പൊളിക്കൽ തുടങ്ങി — Ma… | Boolokam