മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രശ്നസാധ്യതാ ബൂത്തുകളിൽ നിരീക്ഷണം നടത്താനായി തിരഞ്ഞെടുത്ത മൈക്രോ ഒബ്സർവർമാർക്കുള്ള അവസാനഘട്ട പരിശീലനം കുടുംബശ്രീ കോൺഫറൻസ് ഹാളിൽ നടന്നു. To advertise here, പ്രാഥമിക പരിശീലനത്തിൽ പങ്കെടുക്കാനാകാത്തവരും പുതുതായി നിയമിതരായ 19 എസ്.എ.പി.എസ്. മൈക്രോ ഒബ്സർവർമാർ, രണ്ട് വി.സി.പി.എസ്. മൈക്രോ ഒബ്സർവർമാരും പങ്കെടുത്തു. മൈക്രോ ഒബ്സർവർമാർക്കുള്ള ഐ.ഡി. കാർഡ് വിതരണവും നടന്നു. ജില്ലാ മാസ്റ്റർ ട്രെയ്‌നർ പി.കെ. നൗഷാദ്, മൈക്രോ ഒബ്സർവർ ജില്ലാതല നോഡൽ ഓഫീസർ ജിതിൻ കെ. ജോൺ എന്നിവർ നേതൃത്വംനൽകി. ഏഴ് നിയോജകമണ്ഡലങ്ങളിൽ 15 ലൊക്കേഷനുകളിൽ ആകെ 43 പോളിങ് സ്റ്റേഷനുകളാണ് പ്രശ്ന സാധ്യതാ ബൂത്തുകളായി കണ്ടെത്തിയത്. റിസർവ് ഉൾപ്പെടെ 56 മൈക്രോ ഒബ്സർവർമാരെയാണ് ഇവിടങ്ങളിലേക്ക് നിയോഗിക്കുന്നത്. Published: 08 Apr 2026, 03:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൈക്രോ ഒബ്സർവർമാർക്കുള്ള പരിശീലനം പൂർത്തിയായി
M
MathrubhumiSource Link
about 1 month ago