മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം

മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം

M
MathrubhumiSource Link
മലപ്പുറം : നിയമസഭാതിരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രശ്നസാധ്യതാബൂത്തുകൾ നിരീക്ഷിക്കാനായി തിരഞ്ഞെടുത്ത മൈക്രോ ഒബ്സർവർമാർക്കുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. പ്രാഥമികപരിശീലനത്തിൽ പങ്കെടുക്കാത്തവരും പുതുതായി നിയമിച്ച മൈക്രോ ഒബ്സർവർമാരും പങ്കെടുത്തു. To advertise here, ഇലക്‌ഷൻ ഒബ്സർവർമാരായ എം.ബി. രാജേഷ് ഗൗഡ, ശക്തി സിങ് എന്നിവർ നിർദേശങ്ങൾ നൽകി. ജില്ലാ മാസ്റ്റർ ട്രെയിനർ ടി. കുഞ്ഞീതുട്ടി, മൈക്രോ ഒബ്സർവർ ജില്ലാതല നോഡൽ ഓഫീസർ ജിതിൻ കെ. ജോൺ എന്നിവർ നേതൃത്വംനൽകി. ഏഴു നിയോജകമണ്ഡലങ്ങളിലായി 15 ലൊക്കേഷനുകളിൽ 43 പോളിങ് സ്റ്റേഷനുകളാണ് പ്രശ്നസാധ്യതാബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. റിസർവ് ഉൾപ്പെടെ 56 മൈക്രോ ഒബ്സർവർമാരെയാണ് നിയോഗിക്കുന്നത്. Published: 06 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൈക്രോ ഒബ്സർവർമാർക്ക് പരിശീലനം — Mathrubhumi | Boolokam | Boolokam