മൈലാഞ്ചി മൊഞ്ചിൽ വിരിയുന്ന ചെറിയ പെരുന്നാൾ

മൈലാഞ്ചി മൊഞ്ചിൽ വിരിയുന്ന ചെറിയ പെരുന്നാൾ

M
MathrubhumiSource Link
മസ്‌കറ്റ്: ഒമാനിലെ ചെറിയ പെരുന്നാൾ ആഘോഷങ്ങളിൽ ഏറ്റവും പ്രാധാന്യം ഉണ്ട് മൈലാഞ്ചി ഇടീലിന്. കൈകളിലും കാലുകളിലും മൈലാഞ്ചി ചാർത്തുന്നത് സ്വദേശി പ്രവാസി ഭേദമന്യേ മനോഹരമായ ആചാരമാണ്. ആഘോഷ ദിനങ്ങൾക്ക് നിറം പകരുന്ന വിസ്മയമാണ് 'ഹെന്ന' എന്ന് വിളിക്കുന്ന മൈലാഞ്ചി. To advertise here, മൈലാഞ്ചി അണിയാത്ത പെരുന്നാൾ മലയാളികളുടെ ഓർമ്മയിൽ ഉണ്ടാവില്ല. പെരുന്നാൾ പിറ കണ്ടാൽ മൈലാഞ്ചിയിടാനുള്ള തിരക്കിലാകും സ്ത്രീകളും കുട്ടികളും. ഓരോ ദേശത്തിനും മൈലാഞ്ചി ശൈലിയിൽ വ്യത്യസ്തമായ പാരമ്പര്യമുണ്ട്. കൈപ്പത്തിയുടെ നടുവിൽ വലിയൊരു വട്ടവും വിരലുകളുടെ അറ്റത്ത് കടുപ്പത്തിൽ മൈലാഞ്ചി പൂശുന്നതുമാണ് പണ്ടുകാലം മുതലുള്ള സ്വദേശികളുടെ ശൈലി. ഇന്ത്യൻ, അറബിക് ബ്രൈഡൽ, മൊറൊക്കോ, പാകിസ്താൻ, ഈജിപ്ത്, വെസ്റ്റേൺ എന്നിങ്ങനെ വ്യത്യസ്തവും വേറിട്ടതുമായ മൈലാഞ്ചി ഡിസൈനുകൾ ഇന്ന് മാർക്കറ്റിലുണ്ട്. മൈലാഞ്ചി കമ്പ് വെട്ടി ചെടിയിൽ നിന്ന് ഇലകൾ നുള്ളിയെടുത്തു വീട്ടിലെ അമ്മിയിൽ അരച്ച് നാരങ്ങ നീര് ചേർത്ത് ഈർക്കിൽ കൊണ്ട് കൈയ്യിലും കാലിലും ഡിസൈൻ പതിപ്പിക്കലായിരുന്നു പഴയകാലത്തെ രീതി. ഇന്നത് മാറി ഹെന്ന വലിയ വിപണന ശാഖയായി രൂപപ്പെട്ടിട്ടുണ്ട്. മൈലാഞ്ചി ഡിസൈനുകളുടെ ചിത്രങ്ങളും വീഡിയോകളും പ്രവാസികൾ അവരുടെ പെരുന്നാൾ സന്തോഷതോടൊപ്പം സോഷ്യൽ മീഡിയയിലും പങ്കിടാറുണ്ട്. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും, ഈ ചെറിയ ആചാരങ്ങൾ സന്തോഷത്തിന്റെ വലിയ നിമിഷങ്ങളാണ് നൽകുന്നത്. പെരുന്നാൾ തലേന്ന് ഇടുന്ന മൈലാഞ്ചിയുടെ ചുവപ്പ് പുറത്തുവരാൻ പെരുന്നാൾ കഴിയണം. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒത്തുചേരുന്ന സ്ത്രീകളുടെ സംസാരം മൈലാഞ്ചി ഡിസൈനിലാണ്. Published: 19 Mar 2026, 09:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൈലാഞ്ചി മൊഞ്ചിൽ വിരിയുന്ന ചെറിയ പെരുന്നാൾ — Mathrubhumi |… | Boolokam