മൈലാടിയിൽ മുറിച്ചിട്ട മരങ്ങൾ വഴി മറയ്ക്കുന്നു

മൈലാടിയിൽ മുറിച്ചിട്ട മരങ്ങൾ വഴി മറയ്ക്കുന്നു

M
MathrubhumiSource Link
മൈലാടി : വാഴൂർ റോഡിൽ മൈലാടിക്ക് സമീപം മുറിച്ചിട്ട മരത്തിന്റെ ഭാഗങ്ങൾ കാടുകയറി മൂടിയതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. വാഹന യാത്രികരുടെ കാഴ്ച തടസ്സപ്പെടുന്ന രീതിയിലാണ് വലിയ തടികളും ശിഖരങ്ങളും കിടക്കുന്നത്. To advertise here, ഇതിലേ വഴിനടക്കാനും വലിയ പ്രയാസമാണ്. ഒരു വർഷം മുൻപ് ഒടിഞ്ഞു വീണ കൂറ്റൻ ആഞ്ഞിലി മരത്തിന്റെ ഭാഗങ്ങളാണ് റോഡിന്റെ ഒരുവശത്ത്‌ മുറിച്ച് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനുമുകളിൽ പൂർണമായി കാടുകയറി മൂടിയ നിലയിലാണ്. വളവിലേക്ക് തള്ളി നിൽക്കുന്നതിനാൽ കങ്ങഴ ഭാഗത്തുനിന്ന്‌ വരുന്ന വാഹന യാത്രികരുടെ കാഴ്ച തടസ്സപ്പെടുന്നു. എതിരേ വരുന്ന വാഹനങ്ങൾ അകലെനിന്ന്‌ കാണാൻ കഴിയാത്ത വിധമാണ് തടികൾ കിടക്കുന്നത്. ഒരുമരത്തിന്റെ ശിഖരവും ചുവടുഭാഗവുമടക്കം റോഡിന്റെ മറ്റൊരു വശത്ത് കിടപ്പുണ്ട്. ഇത് ഇവിടെനിന്ന്‌ നീക്കണമെന്ന് പലവട്ടം നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. മരത്തടികൾ കിടക്കുന്നത് കാരണം കവലയിലെത്തുന്നവരുടെ വാഹനങ്ങൾപോലും പാർക്കുചെയ്യാൻ സ്ഥലമില്ല. പലയിടത്തായി മുറിച്ചിട്ട മരച്ചില്ലകളും തടികളും ഇവിടെനിന്ന്‌ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. Published: 03 Apr 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൈലാടിയിൽ മുറിച്ചിട്ട മരങ്ങൾ വഴി മറയ്ക്കുന്നു — Mathrubhumi… | Boolokam