BoolokamBoolokam
മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ് പുനരധിവാസകേന്ദ്രത്തിന് ശിലയിട്ടു

മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ് പുനരധിവാസകേന്ദ്രത്തിന് ശിലയിട്ടു

M
MathrubhumiSource Link
കൊയിലാണ്ടി : പരിമിതമായ ചലനശേഷിക്കുള്ളിൽനിന്ന് ഒരുകൂട്ടം ആളുകൾ കണ്ട സ്വപ്നത്തിന് സാക്ഷാത്കാരം. To advertise here, മൊബിലിറ്റി ഇൻ ഡിസ്ട്രോഫി (മൈൻഡ്) ട്രസ്റ്റിന്റെ പുനരധിവാസകേന്ദ്രത്തിന് ശനിയാഴ്ച മേപ്പയ്യൂരിൽ തറക്കല്ലിട്ടു. അട്രോഫി (എം.ഡി.), സ്പൈനൽ മസ്കുലാർ ഡിസ്ട്രോഫി (എസ്.എം.എ.) ബാധിതരായ വ്യക്തികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയാണ് ഒരിടം എന്ന പുനരധിവാസകേന്ദ്രം. ‘സെന്റർ ഫോർ ലവ്, ഹോപ്പ് ആൻഡ് കെയർ’ എന്ന ആപ്തവാക്യത്തോടെ രൂപകല്പന ചെയ്ത ഒരിടം ഇവരുടെ താമസം, തുടർചികിത്സ, തെറാപ്പി, വിദ്യാഭ്യാസം, തൊഴിൽപരിശീലനം തുടങ്ങി സമ്പൂർണ പുനരധിവാസമാണ് ലക്ഷ്യംവെക്കുന്നത്. പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ശിലാസ്ഥാപനം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത അധ്യക്ഷയായി. മൈൻഡ് ട്രസ്റ്റ് ചെയർമാൻ സക്കീർ ഹുസൈൻ, വൈസ് ചെയർമാൻ പി.എസ്. കൃഷ്ണകുമാർ, ഉപദേശകസമിതി അംഗമായ യു.എൽ.സി.സി.എസ്. ഫൗണ്ടേഷൻ ഡയറക്ടർ ഡോ. ജയരാജ്, ഡോ. ജാവേദ്, കെ. ശങ്കരൻ നമ്പൂതിരി, നജീബ് കുറ്റിപ്പുറം, പഞ്ചായത്ത് അംഗം കെ.എം. വിനോദൻ, ഒരിടം പ്രോജക്ട്‌ കമ്മിറ്റി കൺവീനർ കെ. രതീഷ് എന്നിവർ സംസാരിച്ചു. Published: 04 May 2026, 03:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!