കഥയുണ്ടാക്കണോ? എഐ തുമ്പി റെഡി! കഥകൾ കേൾക്കാനും പുതിയ കഥകൾ നിർമിക്കാനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് Thumbi AI Stories. പുസ്തകങ്ങളിലെ കഥകൾ നമ്മൾ വായിക്കുകയാണ് പതിവ്. എന്നാൽ 'തുമ്പി' ആപ്പിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഫുട്‌ബോൾ കളിക്കുന്ന തങ്കു ആനയെക്കുറിച്ച് നമുക്കൊരു കഥ വേണം. പറഞ്ഞാൽമതി, അത് തുമ്പി എഐ നിമിഷനേരംകൊണ്ട് ഉണ്ടാക്കിത്തരും. നമ്മുടെ ഭാവനയ്ക്കനുസരിച്ച് അതിൽ മാറ്റങ്ങളും വരുത്താം. നല്ല കഥകൾ മറ്റുള്ളവർക്ക് വായിക്കാനായി ആപ്ലിക്കേഷനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യാം. To advertise here, കഥകൾ കേൾക്കാം 'സ്റ്റോറി പോഡിലൂടെ' കഥകൾ വായിക്കാൻ മടിയുള്ളവർക്കും ഈ തുമ്പി പ്രിയങ്കരനാണ്. ഇതിലെ സ്റ്റോറി പോഡ് (StoryPod) എന്ന ഫീച്ചറിലൂടെ, ഇംഗ്ലീഷിലും മലയാളത്തിലും നമുക്ക് കഥകൾ പറഞ്ഞുതരും എഐ. ഉറങ്ങാൻ നേരത്തോ വൈകുന്നേരങ്ങളിലോ ഈ കഥകൾ കേൾക്കുന്നത് രസമായിരിക്കും. എത്രയെത്ര ഭാഷകൾ! നമ്മുടെ സ്വന്തം മലയാളത്തിനുപുറമേ ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി പത്തിലധികം ഭാഷകളിൽ തുമ്പി കഥകൾ പറയും. പുതിയ വാക്കുകൾ പഠിക്കാനും ഓരോ ഭാഷയിലെയും രസകരമായ പ്രയോഗങ്ങൾ മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കും. പരസ്യമില്ല, ശ്രദ്ധ മാറില്ല! മൊബൈലിൽ ഒത്തിരി പരസ്യങ്ങൾ വരുന്നത് നമുക്ക് ഇഷ്ടമല്ലല്ലോ? എന്നാൽ തുമ്പി ആപ്പിൽ പരസ്യങ്ങളുടെ ശല്യമില്ല. കുട്ടികൾക്കുമാത്രമായി തയ്യാറാക്കിയ സുരക്ഷിതമായ ഇടമാണിത്. തുമ്പിയുമായി കൂട്ടുകൂടാം! എഐ തുമ്പിയുമായി കൂട്ടുകൂടിയാൽ ഒരുപാട് ഗുണങ്ങളുമുണ്ട് കേട്ടോ. കഥകൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും ഒരുപാട് പുതിയ വാക്കുകൾ പഠിക്കാം. സ്വന്തമായി കഥകൾ നിർമിച്ച് മിടുക്കരാകാം. നമ്മുടെ കഥകൾ കൂട്ടുകാരെ കേൾപ്പിക്കാം. അങ്ങനെയങ്ങനെ. വേഗംതന്നെ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നിങ്ങളുടെ അച്ഛനമ്മമാരുടെ സഹായത്തോടെ 'Thumbi AI Stories' ഡൗൺലോഡ്‌ചെയ്‌തോളൂ. Content Highlights: Custom AI-generated storytelling based on user-defined characters and settings., StoryPod feature for audio narration in Malayalam, English, and Hindi., Ad-free and child-safe environment for educational entertainment. Published: 21 Apr 2026, 10:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
മൊബൈൽഫോണിലും ടാബ്ലെറ്റിലും പറന്നെത്തി കഥകൾ പറഞ്ഞുതരുന്ന എഐ തുമ്പിയെ പരിചയപ്പെട്ടാലോ?
M
MathrubhumiSource Link
19 days ago