മൊയ്തീൻപള്ളി റോഡിൽ കടയുടെ സൺഷേഡ്‌ തകർന്നു വീണു

മൊയ്തീൻപള്ളി റോഡിൽ കടയുടെ സൺഷേഡ്‌ തകർന്നു വീണു

M
MathrubhumiSource Link
കോഴിക്കോട് : മൊയ്തീൻപള്ളി റോഡിലെ കടയുടെ സൺഷേഡിന്റെ ഭാഗങ്ങൾ തകർന്നു വീണു. ഷട്ടർ താഴ്ന്നിട്ടുണ്ട്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽക്കുന്ന കടയാണിത്. കോർപ്പറേഷൻ കെട്ടിടമാണിത്. വ്യാഴാഴ്ച വൈകീട്ടാണ് തകർന്നത്. ആർക്കും പരിക്കില്ല. അമ്പത് വർഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. മിഠായിത്തെരുവിനോട് ചേർന്നുളളതാണ് റോഡ്. To advertise here, ശബ്ദം കേട്ടതോടെ കടയിലുണ്ടായിരുന്ന രണ്ടുപേർ മാറി. ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ മൂന്നുനിലയുള്ള കെട്ടിടമാണിത്. വലിയങ്ങാടിയിൽ കോർപ്പറേഷന്റെ കെട്ടിടത്തിന്റെ ബീമുൾപ്പെടെ തകർന്ന് നാല് പേർ മരിച്ചത് ഒരു മാസം മുമ്പാണ്. അതുകൊണ്ടുതന്നെ കെട്ടിടത്തിന്റെ സൺഷേഡ് തകർന്നതോടെ ഇവിടെയുളളവർ ആശങ്കയിലായി. കെട്ടിടത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് അടർന്നുവീഴാവുന്നസ്ഥിതിയിലാണ്. മറ്റുപല ഭാഗത്തും കോ ൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുകാണുന്ന സ്ഥിതിയാണ്. കെട്ടിടത്തിന്റെ മുകൾനിലയിൽ ഗോഡൗണുണ്ട്. അപകടാവസ്ഥയെ കുറിച്ച് കോർപ്പറേഷനിൽ പരാതി പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും കൃത്യമായി അറ്റകുറ്റപ്പണി നടത്താറില്ലെന്നും വ്യാപാരികൾ ആരോപിച്ചു. മിഠായിത്തെരുവിൽ തീപ്പിടിത്തമുണ്ടായപ്പോൾ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നെന്ന് തെരുവിലെ വ്യാപാരികൾ പറഞ്ഞു. വലിയ തിരക്കുള്ള സമയത്തായിരുന്നെങ്കിൽ ആളുകൾക്ക് പരിക്കേൽക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് അപകടമൊഴിഞ്ഞതെന്നും വ്യാപാരികൾ പറഞ്ഞു. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. അടുത്തദിവസം പരിശോധിക്കുമെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു. പൊളിക്കാനുണ്ട് കെട്ടിടങ്ങൾ വലിയങ്ങാടി അപകടത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ കോർപ്പറേഷൻ പരിശോധിച്ചിരുന്നു. ത്രിവേണി ബിൽഡിങ്, കാരപ്പറമ്പ്- പുതിയങ്ങാടി മാർക്കറ്റ് കെട്ടിടം, വെസ്റ്റ്ഹിൽ ആരോഗ്യകേന്ദ്രം കെട്ടിടം എന്നിവയെല്ലാം പൊളിക്കണമെന്ന് തീരുമാനിച്ചിരുന്നു. കൂടാതെ മറ്റ് പലതും അറ്റകുറ്റപ്പണി നടത്താനും ധാരണയായി. എന്നാൽ, വിദഗ്ധ സംഘം പരിശോധിച്ച ശേഷം മതി നടപടിയെന്ന് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ലൈസൻസ് പുതുക്കിക്കൊടുക്കുന്നുമുണ്ട്. കോർപ്പറേഷൻ കൃത്യമായി നടപടിയെടുക്കുന്നില്ലെന്ന് സ്ഥലത്തെത്തിയ യു.ഡി.എഫ്. കൗൺസിൽപാർട്ടി ലീഡർ എസ്. വി. മുഹമ്മദ് ഷമീൽ തങ്ങൾ ആരോപിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മൊയ്തീൻപള്ളി റോഡിൽ കടയുടെ സൺഷേഡ്‌ തകർന്നു വീണു — Mathrubhum… | Boolokam