മോദി ഭരണം അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്നത്; ലാവലിൻ കേസ് ഗൗരവസ്വഭാവമുള്ളത് – പ്രശാന്ത് ഭൂഷൺ

മോദി ഭരണം അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്നത്; ലാവലിൻ കേസ് ഗൗരവസ്വഭാവമുള്ളത് – പ്രശാന്ത് ഭൂഷൺ

M
MathrubhumiSource Link
സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണുമായി മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസ് നടത്തിയ അഭിമുഖത്തിൽനിന്ന് To advertise here, ? അടിയന്തരാവസ്ഥയിലേക്ക് നയിച്ച ഇന്ദിരാഗാന്ധിക്കെതിരായ കേസിനെ ആസ്പദമാക്കി താങ്കൾ എഴുതിയ ‘ദി കേസ് ദാറ്റ് ഷുക്ക് ഇന്ത്യ’ എന്ന പുസ്തകം ഇറങ്ങിയിട്ട് ഇപ്പോൾ അഞ്ചുപതിറ്റാണ്ട് പിന്നിടുന്നു. 50 വർഷത്തിൽ ജുഡീഷ്യറിയിൽ എന്തുമാറ്റമാണ് താങ്കൾ കാണുന്നത് - അടിയന്തരാവസ്ഥയുടെ നാളുകളിൽ സുപ്രീംകോടതിയിലെ ജഡ്ജിമാരിൽ പലരും ഭയപ്പാടിലായിരുന്നു. എന്നാൽ, ഇന്ന് അന്നത്തെക്കാൾ ഫാസിസ്റ്റ് സർക്കാരാണ് അധികാരത്തിലുള്ളത്. ജുഡീഷ്യറിയെ സ്വാധീനിക്കാൻ ഇന്നത്തെ സർക്കാർ പല മാർഗങ്ങളും ഉപയോഗിക്കുന്നു. വിരമിച്ചശേഷം സുപ്രധാനപദവികൾ നൽകുക, സ്വതന്ത്രരായ ജഡ്ജിമാരെ നിയമിക്കാതിരിക്കുക എന്നതാണ് ഇപ്പോഴത്തെ രീതി. കൊളീജിയം നിർദേശിക്കുന്നവരെ ജഡ്ജിമാരായി നിയമിക്കാതിരിക്കുകയെന്നതാണ് മറ്റൊരു രീതി. സ്വതന്ത്രരായ ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിൽ കൊളീജിയത്തിൽ ഏകകണ്ഠമായ അഭിപ്രായം ഉണ്ടാവുന്നില്ല. അഞ്ചിൽ ഒരു ജഡ്ജി എപ്പോഴും സർക്കാരിന്റെ താത്‌പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. ? അടിയന്തരാവസ്ഥയ്ക്കെതിരേയും ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യരീതിക്കെതിരേയും ശക്തമായ പോരാട്ടം നയിച്ചവരിൽ ഒരാളാണ് താങ്കളുടെ പിതാവ് ശാന്തിഭൂഷൺ. ഇപ്പോഴത്തെ കേന്ദ്രസർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു + ഇന്ദിരാഗാന്ധി സഹജമായി ഒരു ഏകാധിപതിയായിരുന്നില്ല. അവർക്കെതിരായ സുപ്രീംകോടതിവിധിയെത്തുടർന്ന് അങ്ങനെയൊക്കെ അവർ മാറിയതാണ്. അടിയന്തരാവസ്ഥയ്ക്കുശേഷംനടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം അവർ രാഷ്ട്രീയത്തിൽനിന്നുതന്നെ വിട്ടുനിൽക്കുമായിരുന്നു. അവരെ ജയിലിലടയ്ക്കാൻ ചരൺസിങ്‌ കാണിച്ച വ്യഗ്രതയും വിഡ്ഢിത്തവുമാണ് വീണ്ടും ഇന്ദിരയെ രാഷ്ട്രീയത്തിൽ തുടരാൻ പ്രേരിപ്പിച്ചത്. ഇന്ദിര വർഗീയവാദിയായിരുന്നില്ല. ജനാധിപത്യസ്ഥാപനങ്ങളെ അവർ ബഹുമാനിച്ചിരുന്നു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് അവരെ നയിച്ചത്. മോദിസർക്കാർ തീർത്തും വ്യത്യസ്തമാണ്. നിയമങ്ങളെ ബഹുമാനിക്കാത്ത ഫാസിസ്റ്റ് സർക്കാരാണ്. ആൾക്കൂട്ട ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന, കൈക്കരുത്താണ് ശരി എന്നുകരുതുന്ന സർക്കാരാണിത്. അടിയന്തരാവസ്ഥയിലെ ഇന്ദിരാ അവതാരത്തെക്കാൾ എത്രയോ മോശം സർക്കാരാണ് ഇന്നത്തേത്. ? എൻ.സി.ഇ.ആർ.ടി സിലബസ് വിഷയത്തിൽ കോടതി അമിതാവേശത്തിൽ പ്രതികരിച്ചു എന്ന് കരുതുന്നുണ്ടോ. + ടെക്‌സ്റ്റ് ബുക്കിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാപരമായി തെറ്റൊന്നുമില്ല. കോടതി അമിതാവേശത്തിൽ തന്നെയാണ് പ്രതികരിച്ചത്. ജുഡീഷ്യറി നേരിടുന്ന വെല്ലുവിളിയാണ് ബുക്കിൽ സൂചിപ്പിച്ചത്. ? ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ പുറത്തുവിടരുത് എന്ന് പറയുന്നു. ആർ.ടി.ഐ യെ ഇത് ഇല്ലാതാക്കുമോ. + ആർ.ടി.ഐ യെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇൻഫർമേഷൻ കമ്മീഷണറെ പോലും യഥാസമയം നിയമിക്കുന്നില്ല. നിയമിക്കുന്നതാവട്ടെ സർക്കാറിന്റെ വാലാട്ടികളെയും.നേരത്തെ പൊതുകാര്യവുമായി ബന്ധമില്ലാത്ത സ്വകാര്യവിവരങ്ങൾ പുറത്തുവിടുന്നതിനെയാണ് വിലക്കിയത്.ഇപ്പോൾ ഏത് സ്വകാര്യവിവരങ്ങളും പുറത്തുവിടുന്നത് തടഞ്ഞു.വിവരാവകാശപ്രകാരം ചോദിക്കുന്ന ഏത് വിഷയത്തിലും ഒന്നല്ലെങ്കിൽ മറ്റൊരു സ്വകാര്യ വിവരം അടങ്ങിയിരിക്കും. ജഡ്ജിമാരുടെ സ്വത്ത് വിവരം ചോദിച്ചാൽ അതിലും സ്വകാര്യവിവരം ഉണ്ട്. വോട്ടേഴ്‌സ് ലിസ്റ്റ് ചോദിച്ചാൽ അതിലും സ്വകാര്യവിവരം ഉണ്ട്. അങ്ങനെ നോക്കിയാൽ ഒരുവിവരവും പുറത്തുവിടാൻ കഴിയില്ല. എന്നാൽ ഇതിലെല്ലാം പൊതുതാത്പര്യമുണ്ട്. ഫലത്തിൽ ആർ.ടി.ഐ നിയമത്തെ ഡിജിറ്റൽ ഡാറ്റ നിയമം നശിപ്പിക്കും. ? പുതുതായി കൊണ്ടുവന്ന ലേബർ കോഡ് നിയമം തൊഴിലാളി വിരുദ്ധമാണെന്ന് ആക്ഷേപമുണ്ടല്ലോ. + സ്ഥിരം ജോലി, മിനിമം വേജസ് തുടങ്ങിയ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണ് പുതിയ തൊഴിൽ നിയമം. എല്ലാം കുത്തകൾക്ക് അനുകൂലമാക്കി മാറ്റുന്നു എന്നതാണ് പ്രധാനം. ? കെജ്‌രിവാളിനെതിരായ മദ്യനയക്കേസ് തെളിവില്ലാത്തതിന്റെ പേരിൽ തള്ളിയല്ലോ. ഇത് കള്ളക്കേസായിരുന്നു എന്ന് കരുതുന്നുണ്ടോ. + വേണ്ടത്ര തെളിവുകളില്ലെന്നതിനാൽ കേസ് തള്ളി എന്നതുകൊണ്ട് മദ്യനയക്കേസിൽ അഴിമതി നടന്നിട്ടില്ല എന്ന് പറയാനാവില്ല. രാഷ്ട്രീയഎതിരാളികൾക്കെതിരെ മുൻവിധിയോടെ കേന്ദ്രസർക്കാർ അന്വേഷണഏജൻസികളെ ഉപയോഗിക്കുന്നു എന്നത് സത്യമാണ്.ബിമാർ കൊരേഗാവ് കേസിലും ഡൽഹി കലാപകേസിലും കള്ളക്കേസിൽ കുടുക്കി കുറേ പേരെ ജയിലിലടച്ചിട്ടുണ്ട്. ഇതിനൊക്കെ ഉത്തരവാദപ്പെട്ടവരെക്കൊണ്ട് കണക്ക് പറയിക്കണം.കെജ്‌രിവാളിനെതിരെ കേസ് ചാർജ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതിൽ സന്തേഷമുണ്ട്.വ്യക്തമായ തെളിവില്ലാതെ കേസെടുക്കുന്ന എല്ലാ സന്ദർഭങ്ങളിലും ഇതേ രീതിയിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ അന്വേഷണം വേണം. ? നേരത്തെ കെജ്‌രിവാളുമായി നല്ല ബന്ധമായിരുന്നല്ലോ. എന്തുകൊണ്ടാണ് എ.എ.പിയുമായി അകന്നത്. + നിരവധി സംഭവങ്ങളെ തുടർന്നാണ് എ.എ.പി യുമായി അകന്നത്. ആം ആദ്മി പ്രസ്ഥാനം ലക്ഷ്യമിട്ട എല്ലാ തത്വങ്ങളും കെജ്‌രിവാൾ തള്ളികളഞ്ഞു. ഇന്നത്തെ രാഷ്ട്രീയപാർട്ടികൾക്ക് ഒരു രാഷ്ട്രീയബദൽ എന്നാണ് ഞങ്ങൾ ഉദ്ദേശിച്ചത്.ഉൾപാർട്ടി ജനാധിപത്യം വേണം.സാമ്പത്തികകാര്യങ്ങളിൽ സുതാര്യത വണം. പാർട്ടിക്കുള്ളിൽ ലോക്പാൽ തത്വം വേണം. തുടങ്ങിയവയായിരുന്നു ലക്ഷ്യം.മുഖ്യമന്ത്രിസ്ഥാനത്തെത്തിയതോടെ ഇതെല്ലാം കെജ്‌രിവാൾ കുഴിച്ചുമൂടി.അഴിമതിക്കാരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും പാർട്ടി സ്ഥാനാർത്ഥികളാക്കി.വിദഗ്ദ സമിതി പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടുകൾ അദ്ദേഹം ഭരണത്തിൽ വന്നപ്പോൾ നടപ്പാക്കാതെ തള്ളി. ഒടുവിൽ മറ്റൊരു അനാവശ്യ രാഷ്ട്രീയപാർട്ടിയായി എ.എ.പി മാറി. ചില അഴിമതി വിഷയങ്ങളിലും ഉൾപ്പെട്ടു. ? കെജ്‌രിവാൾ എങ്ങനെ ഈ രീതിയിൽ മാറി + തീർച്ചയായും അധികാരമാണ് ഇതിനെല്ലാം കാരണം. പക്ഷേ അധികാരത്തിൽ എത്തുന്നതിനു മുൻപ് തന്നെ കെജ്‌രിവാളിനെ കൃത്യമായി പഠിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു.അദ്ദേഹത്തിന്റെ ജനാധിപത്യവിരുദ്ധ ,അവസരവാദ സമീപനങ്ങൾ നേരത്തെതന്നെ മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ?‍‍ഡൽഹി മദ്യനയക്കേസിൽ അഴിമതിനടന്നു എന്ന് വിശ്വസിക്കുന്നുണ്ടോ + അതിൽ അഴിമതിനടന്നിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ചുപറയാൻ കഴിയില്ല. കൃത്യമായി തെളിവുകൾ ശേഖരിക്കുന്നതിൽ സി.ബി.ഐ. പരാജയപ്പെട്ടതുകൊണ്ടാണ് കേസ് തള്ളിപ്പോയത്. ? കെജ്‌രിവാളിനെ കുടുക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുമ്പോൾ, എന്തെങ്കിലും തെളിവുണ്ടെങ്കിൽ സി.ബി.ഐ. അത് കണ്ടെത്തി കോടതിയിൽ എത്തിക്കുമായിരുന്നില്ലേ + സി.ബി.ഐ.യും ഇ.ഡി.യും തെളിവുനൽകുന്നതിൽ പരാജയപ്പെട്ട സ്ഥിതിക്ക് വിധിയെ നമ്മൾ മാനിക്കണം എന്നതിൽ സംശയമില്ല. പക്ഷേ, അഴിമതിനടന്നിട്ടുണ്ട് എന്ന് ഞാൻ പറയുന്നത് എന്റെ ചില ബോധ്യങ്ങളിൽനിന്നാണ്. ? മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിൻ കേസ് നിരന്തരം സുപ്രീംകോടതി മാറ്റിവെക്കുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ + പിണറായി വിജയനെതിരായ ലാവലിൻ കേസ് ഗൗരവമുള്ളതാണെന്ന് എനിക്കറിയാം. ഈ കേസ് നിരന്തരം സുപ്രീംകോടതി മാറ്റിവെക്കുന്നത് ദൗർഭാഗ്യകരമാണ്. ഉന്നതരും അധികാരത്തിലുള്ളവരും ഉൾപ്പെട്ട ഇതേപോലുള്ള പലകേസും അടിക്കടി മാറ്റിവെച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തെ മെരുക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അതുകൊണ്ട് കേസ് മാറ്റിവെക്കുന്നതിലാണ് അവർക്കും താത്‌പര്യം. ? ലാവലിൻ കേസ് ഗൗരവമുള്ളതാണെന്ന് താങ്കൾ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. + ഈ കേസിൽ വളരെ മുൻപ് ഞാൻ പിണറായി വിജയനെതിരേ സുപ്രീംകോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിൽ ഗൗരവസ്വഭാവമുള്ള ചില കാര്യങ്ങളുണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ? രാഹുൽഗാന്ധിയാണല്ലോ ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. പാർട്ടിയെ തിരിച്ച് അധികാരത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ. + സത്യസന്ധത, ധീരത, ഭയമില്ലായ്മ തുടങ്ങിയ ശക്തമായ ഗുണങ്ങൾ രാഹുൽഗാന്ധിക്കുണ്ട്. അനുയോജ്യരായ ആളുകളെ താക്കോൽ സ്ഥാനത്ത് വെക്കാൻ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. ഓരോ സംസ്ഥാനങ്ങളിലും മികച്ച ആളുകളെ കണ്ടെത്തി പ്രധാന ചുമതല നൽകണം. ദീർഘകാലമായി അധികാരത്തിൽനിന്ന് വിട്ടുനിൽക്കുന്ന കോൺഗ്രസിൽ ഇപ്പോൾ അത്തരം മികച്ച നേതാക്കൾ എത്ര പേരുണ്ട് എന്ന് അറിയില്ല. അത്തരം കൊള്ളാവുന്നവർ സംസ്ഥാനങ്ങളിൽ ചുമതലകളിലില്ലാത്തതാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന പ്രശ്‌നം. പണം , പ്രചരണസംവിധാനം, പോലീസ്, ഇ.ഡി., തിരഞ്ഞെടുപ്പ് കമ്മീഷൻ, സി.എ.ജി തുടങ്ങിയ സംവിധാനങ്ങളെല്ലാം ബി.ജെ.പിക്കുണ്ട്. ഇതെല്ലാം നിഷ്‌കരുണം അവർ ഉപയോഗിക്കുന്നുമുണ്ട്. ? രാഹുൽഗാന്ധിയുടെ ഉപദേശകർ വേണ്ടത്ര പ്രാപ്തിയില്ലാത്തവരാണ് എന്ന് തോന്നിയിട്ടുണ്ടോ. + എനിക്ക് അദ്ദേഹത്തിന്റെ ഉപദേശകരെ അറിയില്ല.പക്ഷേ അദ്ദേഹത്തിന്റെ ഉപദേശകരെ പരിചയമുള്ള പലർക്കും അങ്ങനെയാണ് തോന്നിയിട്ടുള്ളത്. ? കേരളം ഇപ്പോൾ നിയമസഭാതിരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ്. ബി.ജെ.പി.ക്ക് കാര്യമായി നേട്ടമുണ്ടാക്കാൻ കഴിയാത്ത അപൂർവം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ ജനവിധി എന്താവും + കേരളത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബി.ജെ.പി. ഇടതുപക്ഷവുമായി തന്ത്രപരമായി സഹകരിക്കുകയാണ്. ബി.ജെ.പി.യുടെ മുഖ്യലക്ഷ്യം കോൺഗ്രസാണ്. ആശയപരമായി ഇടതുപക്ഷമാണ് ബി.ജെ.പി.യുടെ മുഖ്യശത്രുവെങ്കിലും ഇപ്പോൾ ചെകുത്താനെപ്പോലും കൂട്ടുപിടിച്ച് കോൺഗ്രസിനെ തോൽപ്പിക്കുകയെന്നതാണ് നീക്കം. ? കേരളത്തിൽ ബി.ജെ.പി. തന്ത്രപരമായി ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് താങ്കൾ പറയുമ്പോഴും, മാസങ്ങൾക്കുമുൻപുനടന്ന തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാൽ അങ്ങനെ പറയാൻ കഴിയില്ലല്ലോ + ബി.ജെ.പി ഭയക്കുന്നത് കോൺഗ്രസിനെയാണ്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ പരാജയപ്പെടുത്തുകയെന്നതാണ് അവരുടെ ആത്യന്തിക ലക്ഷ്യം. ? തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുൻപ് വലിയതോതിൽ സൗജന്യം പ്രഖ്യാപിക്കുന്നത് ശരിയാണോ + പാവപ്പെട്ടവർ ഏറെയുള്ള നമ്മുടെ രാജ്യത്ത് സൗജന്യം പ്രഖ്യാപിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല.എങ്കിലും തിരഞെടുപ്പിന് തൊട്ടുമുൻപ് സൗജന്യം പ്രഖ്യാപിച്ച ബിഹാർ രീതി ശരിയല്ല. ഇതൊക്കെ നയപരമായി ചെയ്യേണ്ടതാണ്. വോട്ടർമാർക്കുള്ള കൈക്കൂലി പോലെ ആവരുത്. ഇതിൽ കോടതി കൃത്യമായി ഇടപെടണം. ? അടിയന്തരാവസ്ഥയുടെ നാളുകളിൽ ജനശബ്ദം ഉയർത്താൻ ജയപ്രകാശ് നാരായൺ പോലുള്ള നേതാക്കളുണ്ടായിരുന്നു. ഇന്ന് പ്രതീക്ഷ പകരുന്ന അത്തരം നേതാക്കൾ ഉണ്ടോ. + സമാധാനപരമായി പ്രതിഷേധം പോലും രേഖപ്പെടുത്താൻ കഴിയാത്ത വിധം രാജ്യം ഇന്ന് ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. ജെ.എൻ.യു വിലെ സമരം, എ.ഐ സമ്മേളനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം എല്ലാം അടിച്ചമർത്തുന്ന രീതിയാണ് കാണുന്നത്. ഇത് അത്യന്തം അപകടകരമായ സാഹചര്യം. എങ്കിലും ജയപ്രകാശ് നാരായണിനെ പോലുള്ള നേതാക്കളെ കാണുന്നില്ല. ? ഇന്നത്തെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ ചേരേണ്ടിവന്നാൽ, ഏത് പാർട്ടിയിലാണ് ചേരുക + രാഷ്ട്രീയ ബദൽ എന്ന നിലയിലാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. അത് പരാജയപ്പെട്ടു. ഇനി ഒരു പാർട്ടിയിലും ചേരാനാഗ്രഹിക്കുന്നില്ല. സ്വതന്ത്രനായി തുടരും. എങ്കിലും കോൺഗ്രസാണ് ഭേദം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോദി ഭരണം അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്നത്; ലാവലിൻ കേസ് ഗ… | Boolokam