കുമ്പള : എല്ലാ കുടുംബങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതിലൂടെ ഭാരതത്തിലെ കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതനിലവാരം നരേന്ദ്രമോദി സർക്കാർ ഉയർത്തിയെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി പറഞ്ഞു . മഹിളാമോർച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. To advertise here, ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തെ സഹായിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമായിട്ടുപോലും അത് പ്രയോജനപ്പെടുത്താനും കേന്ദ്ര ജനക്ഷേമപദ്ധതികൾ ഇവിടെ നടപ്പാക്കാനും പിണറായി വിജയൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹിളാമോർച്ച കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശാരദ അധ്യക്ഷയായി. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സതീഷ് ചന്ദ്ര ഭണ്ഡാരി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അനിതാ നായിക്, എസ്. പ്രേമലത, സുനിൽ അനന്തപുരം, സുജിത്ത് റൈ, ശിവപ്രസാദ് റൈ, പ്രേമാവതി ഷെട്ടി, വിദ്യ എൻ. പൈ, പ്രേമ വി. ഷെട്ടി, അമിത ആൾവ എന്നിവർ സംസാരിച്ചു. സംഗമത്തിന്റെ ഭാഗമായി നൂറുകണക്കിനു സ്ത്രീകൾ പങ്കെടുത്ത പ്രകടനവും നഗരത്തിൽ നടന്നു. Published: 14 Mar 2026, 03:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മോദി ഭരണത്തിൽ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർന്നു -എം.എൽ. അശ്വിനി
M
MathrubhumiSource Link
about 2 months ago