പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിനിടയിൽ രാജ്യത്ത് പാചകവാതക വിതരണത്തിൽ തടസ്സങ്ങളുണ്ടായ സാഹചര്യത്തിൽ, പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം കേന്ദ്ര സർക്കാർ എല്ലാവർക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാർച്ച് 12 മുതൽ സൗജന്യ സിലിണ്ടറുകൾ ലഭിക്കുമെന്നും അതിനായി നൽകിയിരിക്കുന്ന ലിങ്ക് വഴി ഉടൻ രജിസ്റ്റർ ചെയ്യണമെന്നുമാണ് വീഡിയോയിൽ പറയുന്നത്. To advertise here, വീഡിയോയിൽ പറയുന്നത്- “എന്റെ സഹോദരീ സഹോദരന്മാരെ, മാർച്ച് 12 മുതലുള്ള ഗ്യാസ് സിലിണ്ടറുകളുടെ ക്ഷാമം കണക്കിലെടുത്ത് നമ്മുടെ സർക്കാർ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇത്തവണ ഉജ്ജ്വല യോജന പ്രകാരം എല്ലാവർക്കും സൗജന്യ സിലിണ്ടറുകൾ നൽകും. ഒരു രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുന്നതിലൂടെ ഈ ആനുകൂല്യം ലഭിക്കും 'ഈ ആനുകൂല്യം ലഭിക്കുന്നതിനായി, ഇത് അഞ്ച് സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക, ഈ പേജ് ഫോളോ ചെയ്യുക. തുടർന്ന് ബയോയിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിക്കുക. രണ്ട് ദിവസത്തിനുള്ളിൽ രണ്ട് സിലിണ്ടറുകൾ നിങ്ങളുടെ വീട്ടിലെത്തും”. അന്വേഷണം നിലവിലെ സാഹചര്യത്തിൽ ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിക്കാൻ സാധ്യതയില്ല. പ്രചരിക്കുന്ന സന്ദേശത്തിലെ വാദത്തെ സാധൂകരിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, സർക്കാർ വൈബ്സൈറ്റായ മൈസ്കീം, പ്രസ് ഇൻഫർമേഷൻ ബ്യൂറോ എന്നിവയിൽ കണ്ടെത്താനായില്ല. പ്രചരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണെന്ന സൂചനയാണിത് നൽകുന്നത്. പ്രചരിക്കുന്ന വീഡിയോയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തന്വേഷിച്ചു. വൈറൽ ദൃശ്യങ്ങളിലെ അതേ പശ്ചാത്തലത്തിലുള്ള ദൈർഘ്യമേറിയ മറ്റൊരു വീഡിയോ ലഭിച്ചു. പി എം മോദിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ 2019 ഫെബ്രുവരി 24 ന് പങ്കുവച്ച വീഡിയോയാണിത്. പ്രസംഗത്തിൽ പ്രധാനമന്ത്രി എൽപിജി സിലിണ്ടറുകളെക്കുറിച്ചോ ഉജ്ജ്വല യോജനയെക്കുറിച്ചോ യാതൊരു പരാമർശവും നടത്തുന്നില്ല. യഥാർത്ഥത്തിൽ, ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ കർഷകർക്കായുള്ള 'പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി' (പി.എം കിസാൻ) പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ച് മോദി പ്രസംഗിച്ചതിന്‍റെ ദൃശ്യങ്ങളാണിത്. കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്ക് പ്രതിവർഷം 6,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുന്നതാണ് ഈ പദ്ധതി. ഉജ്ജ്വല പദ്ധതി പ്രകാരം വീടുകൾക്ക് സബ്സിഡി നിരക്കിൽ എൽപിജി കണക്ഷൻ നൽകുന്നുണ്ടെങ്കിലും സൗജന്യ സിലിണ്ടറുകൾ നൽകുന്നില്ല. വീഡിയോ സൂക്ഷ്മമായി പരിശോധിച്ചാൽ വീഡിയോയിലെ സംഭാഷണവും മോദിയുടെ ചുണ്ടുകളുടെ ചലനവും തമ്മിൽ പൊരുത്തക്കേടുകൾ കാണാൻ സാധിക്കും. എഐ നിർമ്മിത വീഡിയോകളിൽ ഇങ്ങനെയുള്ള പിഴവുകൾ സാധാരണയായി കാണാറുണ്ട്. വൈറൽ ദൃശ്യങ്ങൾ എഐ ഡിറ്റക്ഷൻ ടൂളുപയോഗിച്ച് പരിശോധിച്ചു. വീഡിയോയിലെ സംഭാഷണം 97 ശതമാനവും എഐ നിർമ്മിതമാണെന്ന ഫലമാണ് ലഭിച്ചത്. fact check വാസ്തവം ഇത് വ്യാജപ്രചരാണമാണ്. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിതം Content Highlights: Viral claim about free LPG cylinders under Ujjwala Yojana is false., The video uses AI-manipulated visuals of PM Modi to deceive users., Official government sources confirm no such scheme exists., Users are advised not to click on suspicious links or share personal data., The original footage is from a 2019 PM Kisan Samman Nidhi event. Published: 19 Mar 2026, 06:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മോദി സർക്കാർ സൗജന്യ സിലിണ്ടറുകൾ നൽകുന്നുണ്ടോ? വീഡിയോയുടെ വാസ്തവമറിയാം | Fact Check
M
MathrubhumiSource Link
about 2 months ago