പഴയങ്ങാടി : ദീർഘവീക്ഷണമുള്ള പദ്ധതികൾ നടപ്പിലാക്കി 2047-ൽ ഭാരതത്തെ വികസ്വര രാജ്യമാക്കാൻ മോദിസർക്കാർ നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രതിഫലനം കല്യാശ്ശേരിയിലും ഉണ്ടാകുമെന്ന് ബി.ജെ.പി. കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. ഇത്രയും കാലം വോട്ടുവിഹിതം വർധിപ്പിക്കാൻ മത്സരിച്ച ബി.ജെ.പി. ഇന്ന് കേരളഭരണം പിടിക്കാൻ പോകുന്ന മുന്നണിയെന്ന നിലയിലേക്ക് വളർന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. To advertise here, ബി.ജെ.പി. കല്യാശേരി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ. മണ്ഡലം കൺവീനർ ശങ്കരൻ കൈതപ്രം അധ്യക്ഷനായി. സംസ്ഥാന സമിതി അംഗം സി. നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറി ടി.എസ്. മനോജ്, സ്ഥാനാർഥി എ.വി. സനൽ, സുജിത് വടക്കൻ, എം. പ്രകാശൻ, കെ.വി. ജഗദീശൻ, കെ.ടി. മുരളി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പി. ജിതിൻ, വി. വിജു എന്നിവർ സംസാരിച്ചു. Published: 26 Mar 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മോദിയുടെ വികസനനേട്ടം കല്യാശ്ശേരിയിലും പ്രതിഫലിക്കും -അഡ്വ. കെ. ശ്രീകാന്ത്
M
MathrubhumiSource Link
about 2 months ago