ടെഹ്റാൻ: യുഎസുമായി കൂടുതൽ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ. ഇറാൻ-യുഎസ് ആദ്യ റൗണ്ട് ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് ശേഷം രണ്ടാം റൗണ്ട് ചർച്ചകൾ നടക്കാൻ സാധ്യതനിലനിൽക്കെയാണ് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് സന്ദർശനവുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബഗായി അറിയിച്ചു. യുഎസ് അവരുടെ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുന്നില്ല, ഇത് നല്ല ഫലങ്ങളിലേക്ക് ഒരിക്കലും നയിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു. "അടുത്ത ഘട്ട ചർച്ചകൾക്ക് ഇതുവരെ ഞങ്ങൾക്ക് പദ്ധതികളില്ല. ഇറാന്റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഏപ്രിൽ 11, 12 തീയതികളിൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസും ഇറാനും നേരിട്ടുള്ള ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചു. പുതിയ ചർച്ചകൾക്കുള്ള ട്രംപിന്റെ പ്രഖ്യാപനം ബുധനാഴ്ച അവസാനിക്കുന്ന വെടിനിർത്തൽ നീട്ടാനുള്ള പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് അമേരിക്കൻ പ്രതിനിധികൾ ഇറാനുമായി സമാധാന ചർച്ചകൾക്കായി തിങ്കളാഴ്ച ഇസ്ലാമാബാദിൽ ഉണ്ടാകും എന്നാണ്. "എൻ്റെ പ്രതിനിധികൾ പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് പോകുന്നു - അവർ നാളെ വൈകുന്നേരത്തോടെ ചർച്ചകൾക്കായി അവിടെയെത്തും," ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, ഇറാൻ സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ പാലങ്ങളും വൈദ്യുതി നിലയങ്ങളും നശിപ്പിക്കുമെന്ന ഭീഷണി ട്രംപ് വീണ്ടും ഉയർത്തുകയും ചെയ്തു. വെള്ളിയാഴ്ചത്തെ വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കൻ പ്രതിനിധി സംഘത്തെ നയിക്കുമെന്ന് അറിയിച്ചിരുന്നു. ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും ടീമിൻ്റെ ഭാഗമായിരിക്കും. ട്രംപിൻ്റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് ശേഷം, രണ്ടാം ഘട്ട ചർച്ചകളെക്കുറിച്ച് ഇറാൻ ഉദ്യോഗസ്ഥരിൽ നിന്ന് സ്ഥിരീകരണം ഉണ്ടായില്ല. ഇറാനിയൻ മാധ്യമങ്ങൾ ചർച്ചകൾ നടക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവിടുന്നത്. നയതന്ത്രത്തിൽ മോശം ഉദ്ദേശ്യങ്ങളും ഗൗരവമില്ലായ്മയുമാണ് യുഎസ് കാണിക്കുന്നതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനോടാണ് അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ആവശ്യങ്ങളും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കുമെതിരെയുള്ള ഭീഷണികളും യുഎസിന്റെ സത്യസന്ധതയില്ലായ്മയുടെ വ്യക്തമായ സൂചനകളാണ് എന്ന് അരാഗ്ചി ദാറിനോട് പറഞ്ഞു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഇറാൻ പ്രസിഡന്റ് മസൂദ് പെസെസ്കിയനും തമ്മിൽ തിങ്കളാഴ്ച രാവിലെ നടത്തിയ സംഭാഷണത്തിലും യുഎസ്-ഇറാൻ രണ്ടാം ഘട്ട ചർച്ചകളെക്കുറിച്ച് പരാമർശമുണ്ടായില്ല. Content Highlights: Iran officially denies plans for a second round of talks with the US in 2026., The Iranian Foreign Ministry criticizes the US for lack of sincerity and repeated threats., Initial Islamabad talks in April 2026 concluded without a formal agreement., President Trump's threats regarding infrastructure damage remain a major point of contention., Iran maintains that it will prioritize national interests over external pressures. Published: 20 Apr 2026, 06:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മോശം ഉദ്ദേശ്യങ്ങളും ഗൗരവമില്ലായ്മയും; അമേരിക്കയുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് ഇറാൻ
M
MathrubhumiSource Link
19 days ago