മോഷണം കഴിഞ്ഞാൽ ഗോവടൂർ, ആഡംബരജീവിതം; 150-ലേറെ കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് വാക്കയിൽ അക്ബർ പിടിയിൽ

മോഷണം കഴിഞ്ഞാൽ ഗോവടൂർ, ആഡംബരജീവിതം; 150-ലേറെ കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് വാക്കയിൽ അക്ബർ പിടിയിൽ

M
MathrubhumiSource Link
കാളികാവ്(മലപ്പുറം): കാളികാവ് അമ്പലക്കുന്നിൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിലെ പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ വഴിക്കടവ് പൂവത്തിപൊയിൽ സ്വദേശി വാക്കയിൽ അക്ബറിനെ (56) പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. കഴിഞ്ഞ ഒക്ടോബർ 23-ന് രാത്രിയാണ് കവർച്ച നടന്നത്. To advertise here, കാളികാവ് അമ്പലക്കുന്ന് വള്ളിപ്പാടൻ ഷാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടേകാൽ പവൻ സ്വർണാഭരണങ്ങളും 47,000 രൂപയും കവർന്നു. ഷാജിക്ക് സുഖമില്ലാത്തതിനാൽ കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു. തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കവർച്ചയ്ക്കുശേഷം ഒളിവിൽപ്പോയ പ്രതി അട്ടപ്പാടിയിലെ മലയോരമേഖലയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളോളം പോലീസ് ഇവിടെ നിരീക്ഷണം നടത്തിവരുകയായിരുന്നു. തോട്ടം തൊഴിലാളി എന്ന വ്യാജേന ഒളിവിൽ കഴിഞ്ഞ അക്ബർ പോലീസിനെ കണ്ട് കാട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. മോഷണമുതലുകൾ വിറ്റ് ഗോവയിലും മറ്റും ആഡംബരജീവിതം നയിക്കുന്ന രീതിയാണ് പ്രതിക്കുള്ളത്. കൂട്ടുപ്രതികളോടൊപ്പം അക്ബർ നേപ്പാളിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. വേറേയും മോഷണക്കേസുകളിൽ പ്രതിയായ അക്ബർ കഴിഞ്ഞ ജൂലായിലാണ് ജയിൽ മോചിതനായത്. കാളികാവ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ടി. അബ്ദുൾറസാഖ്, ഇല്ലിക്കൽ അൻവർസാദത്ത്, എസ്.സി.പി.ഒ. ക്ലിന്റ് ജേക്കബ്, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ സുനിൽ മമ്പാട്, ടി. നിബിൻദാസ്, ജിയോ ജേക്കബ്, സാബിറലി, പി. സജീഷ്, സി.കെ. സജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. മാനസാന്തരപ്പെടാത്ത മോഷ്ടാവ് പതിനൊന്നുവർഷത്തിലേറെ ജയിൽവാസം അനുഭവിച്ചിട്ടും മാനസാന്തരപ്പെടാത്ത മോഷ്ടാവാണ് അക്ബർ എന്ന് പോലീസ് പറയുന്നു. 35 വർഷത്തിലേറെയായി മോഷണം മാത്രം നടത്തി ജീവിക്കുന്ന അക്ബറിനെതിരേ 150-ൽപ്പരം കേസുകളുണ്ട്. മലപ്പുറം, പാലക്കാട് കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ വീടുകൾ കേന്ദ്രീകരിച്ചാണ് അക്ബർ കവർച്ച നടത്തുന്നത്. ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തുന്നതാണ് ശൈലി. പകൽ വഴിപോക്കനെപ്പോലെ നടന്ന് വീടുകൾ കണ്ടെത്തി രാത്രി മോഷണം നടത്തും. ഏത് പൂട്ടും നിഷ്പ്രയാസം തകർക്കാൻ അക്ബറിന് കഴിയുമെന്നാണ് പോലീസ് പറയുന്നത്. വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവുമാണ് പ്രധാനമായും ലക്ഷ്യംവെക്കാറുള്ളത്. കവരുന്ന ആഭരണങ്ങൾ ഉരുക്കി സ്വർണക്കട്ടിയാക്കി വിൽപ്പന നടത്തുന്നതിനാൽ തൊണ്ടിമുതൽ കണ്ടെത്താനും പ്രയാസമാണ്. മോഷണം നടത്തി വിവിധ പ്രദേശങ്ങളിലേക്കു കടന്ന് സുഖജീവിതം നയിക്കുന്ന രീതിയാണ് ഇയാളുടേത്. പണം തീർന്നാൽ തിരിച്ചെത്തി വീണ്ടും മോഷണം നടത്തും. കാളികാവിൽനിന്ന് അഞ്ചുമാസം മുൻപ് സ്വർണവും പണവും കവർന്ന് അട്ടപ്പാടി വനത്തിൽ ഒളിവിൽ കഴിയവേയാണ് ചൊവ്വാഴ്ച നിലമ്പൂർ ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. Content Highlights: Arrest of habitual offender Akbar (56) in Kalikavu burglary case., The suspect had over 150 cases against him across Kerala., Police tracked him to Attappadi where he was hiding as a plantation worker., Modus operandi involves targeting empty houses and melting gold to evade detection., Successful operation by the Nilambur special investigation team. Published: 02 Apr 2026, 07:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോഷണം കഴിഞ്ഞാൽ ഗോവടൂർ, ആഡംബരജീവിതം; 150-ലേറെ കേസുകൾ; കുപ്രസ… | Boolokam