To advertise here, തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്. പരമാവധി വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നുണ്ട്. കൊട്ടാരത്തിലുള്ളവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സിറ്റി പോലീസ് കമ്മീഷണർ കവടിയാർ കൊട്ടാരത്തിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച നടന്ന വിവരം രണ്ടുദിവസം മുൻപാണ് പുറത്തുവന്നത്. രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമാണ് നഷ്ടമായത്. രണ്ടുകോടിയോളം രൂപ വിലമതിക്കുന്നതാണ് ആഭരണങ്ങൾ. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി അറിയുന്നത്. നാലു ദിവസം മുൻപാണ് അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി ഡി.ജി.പി.ക്ക് പരാതി നൽകിയത്. ഗൗരിലക്ഷ്മിബായി സ്ഥിരം ഉപയോഗിക്കുന്ന ആഭരണങ്ങളും ചിത്തിര തിരുനാൾ രാജാവ് സമ്മാനമായി നൽകിയ ആഭരണങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ പലതും കാലപ്പഴക്കം കൊണ്ട് മൂല്യം കണക്കാക്കാനാവാത്ത അതിപുരാതന ആഭരണങ്ങളാണ്. ഒട്ടേറെ സുരക്ഷാജീവനക്കാരും സി.സി.ടി.വിയുമടക്കമുള്ള കൊട്ടാരത്തിനുള്ളിൽ പുറത്തുനിന്ന് മോഷ്ടാവ് കടക്കുക എളുപ്പമല്ല. നഷ്ടമായ ആഭരണങ്ങൾ ഇവയെല്ലാം... പവിഴവും മുത്തും ഇടകലർന്ന സ്വർണമാല സ്വർണകുഴിമിന്നുമാല(അഞ്ചു പവൻ) പച്ചക്കല്ല് പതിപ്പിച്ച നാഗപട കമ്മലും മാലയും പതക്കവും (ഉദ്ദേശം എട്ടു ലക്ഷം രൂപ വിലവരുന്നത്) ഇല ഡിസൈനോടുകൂടിയ മാട്ടി (രണ്ടു പവൻ) റൂബി കല്ലുകളും വജ്രവും പതിപ്പിച്ച ഒഴുക്കൻ വള രണ്ടെണ്ണം (ആറുപവൻ) ശ്രീപദ്മനാഭസ്വാമിയുടെ ചിത്രം ആലേഖനംചെയ്ത പതക്കവും മാലയും (ഒരു പവൻ) ഒരുപവൻ വീതം വരുന്ന കുതിരപ്പവൻ നാണയങ്ങൾ അഞ്ചെണ്ണം പിച്ചിപ്പൂമൊട്ട് ഡിസൈൻ സ്വർണപാദസരം (മൂന്നുപവൻ) കറുത്തമുത്ത് ഇടകലർന്ന പാദസരം (രണ്ടു പവൻ) ഇല ഡിസൈനോടുകൂടിയ രണ്ടു വളകൾ (നാലു പവൻ) പിരിവള രണ്ടെണ്ണം (മൂന്നുപവൻ) ചുവപ്പ് കല്ല് പതിപ്പിച്ച കമ്മൽ ശംഖ് പതിപ്പിച്ച പതക്കവും പിരിചെയിനും (രണ്ടരപ്പവൻ). Content Highlights: Investigation into the theft of antique jewelry worth 2 crores from Kowdiar Palace., The theft occurred at the residence of Aswathi Thirunal Gowri Lakshmi Bayi., Police have collected statements and evidence from palace staff., The stolen items include historically significant ornaments and gold coins., Security concerns raised due to the high-profile nature of the palace premises. Published: 17 Mar 2026, 02:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മോഷണംപോയത് രണ്ടുകോടിയുടെ ആഭരണങ്ങൾ; കവടിയാർ കൊട്ടാരത്തിലെത്തി പോലീസ് മൊഴിയെടുത്തു, അന്വേഷണം തുടരുന്നു
M
MathrubhumiSource Link
about 2 months ago