എടപ്പാൾ : രാവിലെ സ്‌കൂളിനു മുന്നിൽ വന്നുനിൽക്കുന്ന കാറിൽ നിന്ന് ബാഗും വാങ്ങി പ്രഥമാധ്യാപകന്റെ സ്‌നേഹത്തലോടലുമേറ്റുവാങ്ങിയാണ് ഒാരോ ദിവസവും കുട്ടികൾ ക്ലാസ് മുറിയിലെത്തിയിരുന്നത്. മേയ് 31 ന് മാഷ് വിരമിക്കുന്നതോടെ ആ സ്നേഹവും കരുതലും നഷ്ടമാകുമെന്ന വിഷമത്തിലാണ് നെല്ലിശ്ശേരി എ.ജെ.ബി. സ്‌കൂളിലെ വിദ്യാർഥികൾ. To advertise here, പ്രഥമാധ്യാപകന്റെ കാറിന്റെ ശബ്ദം കേട്ടാൽ മതി കുട്ടികളവിടെ ഓടിയെത്തിയിരിക്കും. അദ്ദേഹത്തിന്റെ കൈയിലുള്ള ബാഗും മറ്റു സാധനങ്ങളുമേറ്റുവാങ്ങി എല്ലാവരും കൂടി ഓഫീസ് മുറിയിലേക്കാനയിക്കും. 30 വർഷം മുൻപ് സ്‌കൂളിൽ പ്രഥമാധ്യാപകനായ കാലം മുതൽതന്നെ കുട്ടികൾക്ക് അദ്ദേഹത്തോടുള്ള സ്‌നേഹവായ്പുമാരംഭിച്ചതാണ്. സ്വീകരിക്കാനെത്തുന്ന കുട്ടികളുടെ വീട്ടുവിശേഷങ്ങളും പഠനവിശേഷങ്ങളുമെല്ലാം ചോദിച്ചറിഞ്ഞശേഷം മാത്രമേ അദ്ദേഹവും ഔദ്യോഗിക ജോലികളിലേക്ക് പ്രവേശിച്ചിരുന്നുള്ളു. ഒരധ്യാപകൻ എന്നതിലുപരി കുട്ടികൾക്ക് കളിത്തോഴനും രക്ഷിതാവും ഗുരുനാഥനുമെല്ലാമായിരുന്നു അദ്ദേഹം. ഗുരുനാഥനിൽനിന്ന് ലഭിച്ച സ്‌നേഹവും പരിഗണനയും കുട്ടികളെയും തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചിരുന്നത്. നെല്ലിശ്ശേരിക്കാർക്കും ഇതൊരു പതിവുകാഴ്ചയായിരുന്നു. ചൊവ്വാഴ്ച സ്‌കൂളടയ്ക്കുന്നതോടെ ഈ കാഴ്ചക്കും തിരശ്ശീല വീഴും. സ്‌കൂളിൽ ഇദ്ദേഹത്തിന് ഏതാനും ദിവസം മുൻപ് നാട്ടുകാരും രക്ഷിതാക്കളും പ്രൗഡഗംഭീര യാത്രയയപ്പാണ് നൽകിയത്. കെ.പി.എസ്.ടി.എ.യുടെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമെന്ന നിലയിൽ മേഖലയിൽ അസോസിയേഷൻ പ്രവർത്തനം ഊർജസ്വലമാക്കാൻ ഏറെ പ്രയത്‌നിച്ചയാളാണ് മോഹനൻ. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങളും അറിവുകളും അതത് സമയമറിഞ്ഞ് പങ്കുവെയ്ക്കുന്നതിലും ഇദ്ദേഹം മാതൃകയായിരുന്നു. Published: 01 Apr 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മോഹനൻമാഷിന് റിട്ടയർമെന്റില്ല ഈ കുഞ്ഞുമനസ്സുകളിൽനിന്ന്
M
MathrubhumiSource Link
about 1 month ago