മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ച ലിങ്കുകൾ നീക്കം ചെയ്യും,കുറ്റക്കാരെ കക്ഷി ചേർക്കും

മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ച ലിങ്കുകൾ നീക്കം ചെയ്യും,കുറ്റക്കാരെ കക്ഷി ചേർക്കും

M
MathrubhumiSource Link
ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് Last Updated: 27 March 2026, 12:29 PM IST കേസ് വീണ്ടും ജൂലായില്‍ കോടതി പരിഗണിക്കും മോഹൻലാൽ | ചിത്രം: മാതൃഭൂമി ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കാൻ നടൻ മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ നിർണ്ണായക ഇടപെടലുമായി ഡൽഹി ഹൈക്കോടതി. മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ഹനിച്ച സാമൂഹിക മാധ്യമ ലിങ്കുകൾ നീക്കം ചെയ്യാൻ ഉത്തരവിടുമെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജഡ്ജി ജ്യോതി സിംഗ് വ്യക്തമാക്കി. നീക്കം ചെയ്യേണ്ട ലിങ്കുകളുടെ പട്ടിക നൽകാൻ മെറ്റാ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഡൽഹി ഹൈക്കോടതി നിർദേശം നൽകി. To advertise here, 30-ൽ അധികം ലിങ്കുകളാണ് മോഹൻലാലിന്റെ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിക്ക് കൈമാറിയത്. എന്നാൽ ഇതിൽ ചില ലിങ്കുകൾ പ്രവർത്തനക്ഷമമല്ലെന്ന് മെറ്റയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് മോഹൻലാൽ കൈമാറിയ പട്ടികയിൽ നീക്കം ചെയ്യേണ്ടവയുടെ വിശദാംശങ്ങൾ കൈമാറാൻ ഡൽഹി ഹൈക്കോടതി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയത്. ഈ പട്ടിക ലഭിച്ചാൽ അത് കൂടി ഉൾപ്പെടുത്തി ഉത്തരവിറക്കുമെന്ന് കോടതി വ്യക്തമാക്കി. മോഹൻലാലിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരുടെയും അപഹസിച്ചവരുടെയും സാമൂഹിക മാധ്യമ അകൗണ്ടുകളുടെ വിവരം കോടതിക്ക് കൈമാറിയിരുന്നു. ഇവരെ കേസിൽ കക്ഷി ചേർക്കണമെങ്കിൽ അവരുടെ പേര് ഉൾപ്പടെയുള്ള മറ്റ് വിശദംശങ്ങൾ ആവശ്യമാണെന്ന് മോഹൻലാലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. തുടർന്ന് സാമൂഹിക മാധ്യമ അക്കൗണ്ട് ഉടമകളെ സംബന്ധിച്ച വിശദാംശങ്ങൾ കൈമാറാൻ പ്ലാറ്റ്‌ഫോമുകളോട് കോടതി നിർദേശിച്ചു. അവരെ കേസിൽ കക്ഷി ചേർക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും ജൂലായിൽ കോടതി പരിഗണിക്കും. മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്മിത ദാമോദരൻ നായർ, ടോഗിൻ ബേബിച്ചൻ എന്നിവർ ഹാജരായി. Content Highlights: In a significant move to protect the personality rights of legendary actor Mohanlal, the Delhi High Court has directed social media platforms, including Meta, to identify and remove links that infringe upon his rights or defame him. Justice Jyoti Singh instructed the platforms to provide a list of active links from the 30+ URLs submitted by the actor's legal team. The court also ordered the disclosure of account holders' identities who misused the actor's name for fraud, allowing them to be impleaded in the case. Published: 27 Mar 2026, 12:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മോഹൻലാലിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ച ലിങ്കുകൾ നീക്കം ച… | Boolokam