അടൂർ : മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ മനോരോഗ ചികിത്സാ-ലഹരി വിമുക്തി കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈസ് ചെയർമാൻ സാമുവൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. പാസ്റ്റർ തങ്കച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഡയറക്ടർ ഷിജു വർഗീസ്, സി.ഇ.ഒ. സെബി പൗലോസ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഹരികൃഷ്ണൻ, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സാറാമ്മ കൂടാരത്തിൽ, സൈക്യാട്രിസ്റ്റുകളായ ഡോ.അഷിത, ഡോ.ഈപ്പൻ, ഡോ. കിരൺ, ഡോ.ആൻലി കോശി, ഫാ. ഒ. തോമസ്, അഡ്മിനിസ്ട്രേറ്റർമാരായ സിബി വർഗീസ്, അജോ ജോൺ, സാം കുട്ടി എന്നിവർ പങ്കെടുത്തു. To advertise here, അത്യാധുനിക സൗകര്യങ്ങളോടെയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. കിടത്തിച്ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്. ഓരോ രോഗിയുടെയും സ്വകാര്യതയും മാനസിക സൗകര്യവും ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മാനസികാരോഗ്യ പരിപാലനത്തിലും ലഹരി വിമുക്തിയിലും സമഗ്ര സേവനങ്ങൾ നൽകുക എന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ചെയർമാൻ എബ്രഹാം കലമണ്ണിൽ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് ബോധവത്കരണവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് പുനരധിവാസം നടപ്പാക്കുന്നതാണ് കേന്ദ്രത്തിന്റെ മുഖ്യ ദൗത്യമെന്ന് മാനേജിങ് ഡയറക്ടർ ജോസഫ് എബ്രഹാം വ്യക്തമാക്കി. Published: 22 Apr 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ മനോരോഗ ചികിത്സ-ലഹരിവിമുക്തി കേന്ദ്രം തുടങ്ങി
M
MathrubhumiSource Link
18 days ago