ഷാർജ : അൽ വത്ബയിൽ നടക്കുന്ന ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ റംസാൻ ചാമ്പ്യൻഷിപ്പിൽ ഷാർജ ക്ലാസിക് കാർസ് മ്യൂസിയവും പങ്കെടുക്കുന്നു. പൊതുജനങ്ങളുടെ കൂടി താത്പര്യം സ്വീകരിച്ചുകൊണ്ടാണ് കാർസ് മ്യൂസിയത്തിലെ അപൂർവ ശേഖരങ്ങളുടെ പ്രദർശനം. To advertise here, കഴിഞ്ഞ നൂറ്റാണ്ടിലെ ഓട്ടോമൊബൈൽ നിർമാണ പരിണാമഘട്ടങ്ങൾ മൻസൂർ ബിൻ സായിദ് ചാമ്പ്യൻഷിപ്പിൽ അവതരിപ്പിക്കും. ഡിസൈൻ, മെക്കാനിക്കൽ എൻജിനീയറിങ് ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളായി മ്യൂസിയത്തിലെ ഒട്ടേറെ വിന്റേജ് കാറുകൾ കൂട്ടത്തിൽ പ്രദർശിപ്പിക്കും. 20-ാം നൂറ്റാണ്ടിൽ വലിയ സ്വീകാര്യത നേടിയ 1930- ൽ പുറത്തിറക്കിയ ഫോർഡ് മോഡൽ എ കൂപ്പെ, യൂറോപ്പിൽ ക്ലാസിക് കാറുകളിൽ പ്രിയപ്പെട്ട, 1948-ൽ പുറത്തിറക്കിയ റൈലി ആർ.എം.എസും മേളയിലുണ്ടാവും. മികച്ചപ്രകടനം കാഴ്ചവെച്ച സ്‌പോർട്‌സ് കാർ വിഭാഗത്തിലെ 1965- ൽ പുറത്തിറങ്ങിയ പോർഷെ 912 അടക്കം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസിക് കാറുകളുടെ ചരിത്ര, സാംസ്കാരിക മൂല്യം ജനങ്ങളിലെത്തിക്കാനും അവയുടെ വളർച്ചയെക്കുറിച്ച് ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് മൻസൂർ ബിൻ സായിദ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് ഷാർജ ക്ലാസിക് കാർസ് മ്യൂസിയം ഡയറക്ടർ അഹമ്മദ് സെയ്ഫ് ബിൻ ഹൻസാൽ പറഞ്ഞു. Published: 17 Mar 2026, 01:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

മൻസൂർ ബിൻ സായിദ് ചാമ്പ്യൻഷിപ്പിൽ ക്ലാസിക് കാർസ് മ്യൂസിയവും
M
MathrubhumiSource Link
about 2 months ago