യാംബു: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ യാംബു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂളിന് ഈ വർഷവും തിളക്കമാർന്ന വിജയം. ഈ വർഷം പരീക്ഷയെഴുതിയ 31 പേരിൽ 21 പേർക്ക് ഡിസ്റ്റിങ്ഷനും 9 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ഫൈഹ സലിം പൂവളപ്പിൽ, ശൈഖ് റയ്യാൻ എന്നീ വിദ്യാർഥികൾ അറബി വിഷയത്തിൽ മുഴുവൻ മാർക്ക് നേടിയത് സ്‌കൂളിന്റെ അഭിമാനയായി. To advertise here, ആസിഫ സജീവ് (98.4 ശതമാനം), ഫൈഹ സലിം പൂവളപ്പിൽ ((95.2 ശതമാനം), അമത്തുൻ നാഫി അസ്‌കിയ (95 ശതമാനം) എന്നിവർ സ്‌കൂളിൽ കൂടുതൽ മാർക്ക് വാങ്ങി ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ സ്‌കൂൾ മാനേജിങ് ഡയറക്റ്റർ അഹ്‌മദ് മുഹമ്മദ് അഹ്‌മദ്, പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ രഹ്‌ന ഹരീഷ്, ബോയ്സ് വിഭാഗം ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ അഭിനന്ദിച്ചു. Published: 17 Apr 2026, 12:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യാംബു അൽ മനാർ സ്‌കൂളിന് ഈ വർഷവും തിളക്കമാർന്ന വിജയം
M
MathrubhumiSource Link
23 days ago