പുതിയബസുകളും മിനിബസുകളും വേണമെന്നാവശ്യം To advertise here, മണ്ണാർക്കാട് : മണ്ണാർക്കാട് ഡിപ്പോയിൽനിന്ന് അട്ടപ്പാടിയിലേക്ക് 20 കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ഇതിൽ ഒരെണ്ണംപോലും പുതിയതില്ല. ഭൂരിപക്ഷവും പത്തുവർഷവും അതിനുമുകളിലും കാലപ്പഴക്കംചെന്നതാണ്. ഈ മേഖലയിലേക്ക് പുതിയ ബസുകൾ അനുവദിക്കണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. സർവീസിനിടയെ വാഹനങ്ങൾ ബ്രേക്ക് ഡൗണാകുന്നതും മറ്റു അറ്റകുറ്റപ്പണികൾ വരുന്നതും ജീവനക്കാരെയും ബസുകളുടെ അറ്റകുറ്റപ്പണി നടത്തുന്നവരെയും വട്ടംകറക്കുകയാണ്. മണ്ണാർക്കാട്ടുനിന്ന് ആനക്കട്ടിവരെയും അട്ടപ്പാടിയിലെ ഷോളയൂർ, ജെല്ലിപ്പാറ വഴിയുമെല്ലാം കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നുണ്ട്. ആനക്കട്ടിവഴി കോയമ്പത്തൂരിലേക്കും സർവീസുണ്ട്. അട്ടപ്പാടി ചുരവും ഇതിനുശേഷം ആനക്കട്ടിവരെയുള്ള തകർന്ന റോഡിലൂടെയാണ് ബസുകളുടെ സഞ്ചാരം. ബസുകൾക്ക് തകരാർ സംഭവിക്കുമ്പോൾ വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാരും പ്രതിസന്ധിയിലാവുകയാണ്. വരുമാനമുള്ള റൂട്ട് 33 ബസുകളും 27 സർവീസുകളുമാണ് ഡിപ്പോയിൽനിന്നുള്ളത്. ഇതിൽ 20 ബസുകളും അത്രയുംതന്നെ സർവീസുകളും അട്ടപ്പാടിയിലേക്കാണ്. ഡിപ്പോയുടെ പ്രധാനവരുമാനവും അട്ടപ്പാടി സർവീസുകളിൽനിന്നാണ്. പ്രതിദിനമുള്ള നാല് ലക്ഷത്തിലധികംരൂപയുടെ വരുമാനത്തിൽ 2.5 ലക്ഷവും അട്ടപ്പാടി സർവീസുകളിലൂടെയാണ്. മിനിബസുകളും വേണം കാലപ്പഴക്കംചെന്ന ബസുകൾക്കുപകരം പുതിയ ബസുകൾ എന്ന ആവശ്യത്തിനുപുറമേ 35 പേർക്കിരിക്കാവുന്ന മിനി ബസുകളും അട്ടപ്പാടിയിലേക്ക് വേണമെന്ന ആവശ്യവും ഏറെ നാളായി ഉയരുന്നു. നിലവിലുള്ള 20 ബസുകളിൽ മിനി ബസുകൾ രണ്ടെണ്ണമേയുള്ളു. ഇതിനും പഴക്കമേറെയുണ്ട്. ഷോളയൂർ-മൂലഗംഗൽ, ജെല്ലിപ്പാറ-പൂതൂർ റൂട്ടുകളിലൂടെയാണ് മിനിബസുകളുടെ ആവശ്യകത. വീതികുറഞ്ഞതും വളവുകളും കയറ്റങ്ങളുമുള്ള ഈ റൂട്ടിൽ വലിയബസുകൾക്ക് സഞ്ചാരതടസ്സം നേരിടുന്നത് പതിവാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. മിനി ബസുകൾ കൂടുതൽ അനുവദിക്കപ്പെട്ടാൽ ഈ റൂട്ടിൽ സൗകര്യപ്രദമാകുമെന്ന് ഡിപ്പോ അധികൃതർതന്നെ പറയുന്നു. അട്ടപ്പാടിയിലേക്കുണ്ടായിരുന്ന നാലുബസുകൾ കാലാവധികഴിഞ്ഞതോടെ പൊളിക്കാനിട്ടിരിക്കുകയാണ്. ഡ്രൈവർമാരും വേണം ഡിപ്പോയിൽ നിലവിൽ 55 ഡ്രൈവർ വേണ്ടിടത്ത് 51 പേരേയുള്ളു. ഇതിൽത്തന്നെ ഷണ്ടിങ് ഉൾെപ്പടെയുള്ള ഡ്യൂട്ടിയുടെ ഭാഗമായി പോകേണ്ടിവരുന്നതിനാൽ സർവീസുകൾ ക്രമീകരിക്കാൻ പ്രതിസന്ധി നേരിടുന്നുണ്ട്.

യാത്ര അട്ടപ്പാടിയിലേക്കാണ് ഓടിക്കിതച്ച് പഴയ ബസുകൾ
M
MathrubhumiSource Link
about 2 months ago