യാത്രക്കാരുടെ ജീവൻ പണയംവെച്ച് സ്വകാര്യബസുകളുടെ മത്സരയോട്ടം

യാത്രക്കാരുടെ ജീവൻ പണയംവെച്ച് സ്വകാര്യബസുകളുടെ മത്സരയോട്ടം

M
MathrubhumiSource Link
മുക്കം : യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരത്തിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം. മുക്കം അഗസ്ത്യൻമുഴിയിൽ സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, മുന്നിലുള്ള ബസിനെ ഇടിച്ചിട്ട് മറ്റൊരു സ്വകാര്യ ബസ് നിർത്താതെ പോയി. കോഴിക്കോട്ടുനിന്ന് മുക്കം വഴി നിലമ്പൂരിലേക്ക് പോവുന്ന ബുറാഖ് ബസിനെ കോഴിക്കോട്ടുനിന്ന് പുറകെ വന്ന പി.ടി.സി. ബസാണ് ഇടിച്ചത്. To advertise here, എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം അഗസ്ത്യൻമുഴി മിനി സിവിൽസ്റ്റേഷന് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പുറകെവന്ന ബസ് മുന്നിലെ ബസിനെ മറികടന്ന്, ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബുറാഖ് ബസിന്റെ സൈഡ് ഗ്ലാസിനും ബോഡിക്കും കേടുപാടുകൾ സംഭവിച്ചു. മനഃപൂർവം ഇടിപ്പിക്കുകയായിരുന്നുവെന്ന് ബുറാഖ് ബസിലെ ജീവനക്കാരും യാത്രക്കാരും ആരോപിച്ചു. ഇടിയുടെആഘാതത്തിൽ പ്രായംചെന്ന യാത്രക്കാരനുൾപ്പെടെ ചിലർ ബസിൽനിന്ന് വീഴാൻപോവുകയുംചെയ്തു. പി.ടി.സി. ബസ് കസ്റ്റഡിയിലെടുക്കുമെന്ന് മുക്കം പോലീസ് പോലീസ് പറഞ്ഞു. Published: 17 Mar 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്രക്കാരുടെ ജീവൻ പണയംവെച്ച് സ്വകാര്യബസുകളുടെ മത്സരയോട്ടം… | Boolokam