BoolokamBoolokam
യാത്രക്കാരെ വീഴ്ത്താൻഓടക്കെണികൾ

യാത്രക്കാരെ വീഴ്ത്താൻഓടക്കെണികൾ

M
MathrubhumiSource Link
കൊല്ലം : കാൽനടയാത്രക്കാരെ വീഴ്ത്തുംവിധം കെണിയൊരുക്കി നഗരത്തിലെ ഓടകൾ. പ്രധാന പാതകളിൽപ്പോലും മൂടിയില്ലാത്ത ഓടകളും തകർന്ന സ്ലാബുകളും യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്. യഥാസമയം ശുചീകരണമില്ലാത്തതും ഓടകൾ നവീകരിക്കാത്തതുമാണ് ഇതിനു കാരണം. To advertise here, ടൗൺ യു.പി.എസിനു സമീപം ജില്ലാ ജയിലിന്റെ മതിലിനോട് ചേർന്നുള്ള ഓടയുടെ സ്ലാബുകൾ നിര തെറ്റിയനിലയിലാണ്. പലതും ഉയർന്നും താഴ്ന്നും ക്രമംതെറ്റിയാണ് ഇട്ടിരിക്കുന്നത്. കാൽനടയാത്രക്കാർ നടക്കുന്നതും ഇതിനു മുകളിലൂടെയാണ്. മെയിൻ റോഡിൽ പലയിടത്തും ഇതുതന്നെയാണ് അവസ്ഥ. ഹൈസ്കൂൾ ജങ്ഷനിൽ ഗേൾസ് സ്കൂളിനു മുന്നിലുള്ള ഓടയ്ക്കു സമീപത്തുകൂടി മൂക്കുപൊത്താതെ നടന്നുപോകാനാകില്ല. പോളയത്തോട്, ചിന്നക്കട എന്നിവിടങ്ങളിൽ ഓടയ്ക്കു മുകളിലുള്ള സ്ലാബുകൾ ക്രമരഹിതമായാണ് ഇട്ടിരിക്കുന്നത്. ചിലത് തകർന്നിട്ടുമുണ്ട്. മേടയിൽമുക്ക്-രാമൻകുളങ്ങര ജങ്ഷൻ റോഡിൽ പലഭാഗത്തും ഓടയുടെ സ്ലാബുകൾ തകർന്നനിലയിലാണ്. പഴക്കംചെന്ന സ്ലാബുകൾ വെള്ളം കയറുമ്പോൾ കുതിർന്ന് തകർന്നുപോകാൻ സാധ്യതയുണ്ട്. വെള്ളയിട്ടമ്പലംമുതൽ പലഭാഗത്തും ഓടകൾ കാണാനേയില്ല, പലതും കാലപ്പഴക്കംമൂലം മണ്ണിനടിയിലായി. പലയിടത്തും വ്യക്തികൾ ഓടകൾ മണ്ണിട്ട് നികത്തിയിട്ടുമുണ്ട്. രാത്രിയിൽ മൂടിയില്ലാത്ത ഓടകളിലൂടെ മലിനജലവും ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യവും തള്ളുന്നുമുണ്ട്. ഇടറോഡുകളിൽനിന്നുള്ള വെള്ളം പ്രധാന റോഡിലെത്തി ഓടയിലൂടെയാണ് ഒഴുകിപ്പോകുന്നത്. ഓടകൾ അടഞ്ഞിരിക്കുന്നതിനാൽ ഇടറോഡുകളിൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ടാണുണ്ടാകുന്നത്.‌ ശുചീകരണം ‘ഓടയിൽനിന്ന് റോഡിലേക്ക്’ മഴക്കാലപൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓടകളുടെ ശുചീകരണപ്രവർത്തനങ്ങൾ നടത്തും. എന്നാൽ ഇത് ഓടയിൽനിന്ന് റോഡിലേക്കാണെന്നു മാത്രം. ഓടകളിൽനിന്നു കോരുന്ന മണ്ണും ചെളിയും മാലിന്യവും കരയിൽ വെച്ചശേഷം ഓട സ്ലാബിട്ട് പോകും. ദിവസങ്ങൾ കഴിഞ്ഞാലും ഈ മാലിന്യം നീക്കംചെയ്യാൻ നടപടിയില്ല. മഴ പെയ്യുന്നതോടെ ഇത് വീണ്ടും ഓടയിലേക്കുതന്നെ ഒലിച്ചിറങ്ങും. റോഡിനിരുവശവും വീണ്ടും വെള്ളക്കെട്ടാകും. മേടയിൽമുക്ക്-രാമൻകുളങ്ങര റോഡിൽ മഴക്കാലപൂർവ ശുചീകരണങ്ങളുടെ ഭാഗമായി ഓടയിൽനിന്നുള്ള മാലിന്യങ്ങൾ നീക്കി, റോഡരികിലാണ് കോരിവെച്ചിരിക്കുന്നത്. മൂന്നു ദിവസത്തിലധികമായി ശുചീകരണം നടത്തിയിട്ട്. മണ്ണും ചെളിയും കോൺക്രീറ്റ് കട്ട ഉൾപ്പെടെ റോഡരികിൽ കൂട്ടിവെച്ചിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് നടന്നുപോകാനും ഇടമില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്രക്കാരെ വീഴ്ത്താൻഓടക്കെണികൾ — Mathrubhumi | Boolokam | Boolokam