വാഴൂർ : പ്രധാന ജങ്ഷനായ പുളിക്കൽക്കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ചങ്ങനാശ്ശേരി, കോട്ടയം, പൊൻകുന്നം ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാർ വെയിലത്തും മഴയത്തും കടത്തിണ്ണകളിലും മരച്ചുവട്ടിലുമാണ് ബസ് കാത്തുനിൽക്കുന്നത്. To advertise here, ചങ്ങനാശ്ശേരി റോഡിൽ മാത്രം ഡി.വൈ.എഫ്.ഐ. നിർമിച്ച ചെറിയ കാത്തിരിപ്പുകേന്ദ്രമുണ്ട്. ഇവിടെ നാല് പേർക്ക് മാത്രമാണ് ഇരിക്കാൻ കഴിയുക. ബാക്കിയുള്ളവർ റോഡരികിലാണ് നിൽപ്പ്. എപ്പോഴും തിരക്കുള്ള കവലയാണിവിടം. ചങ്ങനാശ്ശേരി റോഡിൽ എപ്പോഴും യാത്രക്കാർ ഉണ്ടാകും. ഇവർ മരച്ചുവട്ടിലാണ് ബസ് കാത്തുനിൽക്കുന്നത്. കോട്ടയം ഭാഗത്തേക്ക് പോകുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. റോഡിന്റെ വശങ്ങളിൽ സ്ഥലക്കുറവാണ്. കടത്തിണ്ണയിലും റോഡിലുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. Published: 06 Apr 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യാത്രക്കാർക്ക് അഭയം കടത്തിണ്ണയും മരച്ചുവടും
M
MathrubhumiSource Link
about 1 month ago