യാത്രകൾ ഇനി ഓഫ് റോഡ് കരുത്തനൊപ്പം; മാരുതി സുസുക്കി ജിമ്‌നി സ്വന്തമാക്കി നടി അപർണ ബാലമുരളി

യാത്രകൾ ഇനി ഓഫ് റോഡ് കരുത്തനൊപ്പം; മാരുതി സുസുക്കി ജിമ്‌നി സ്വന്തമാക്കി നടി അപർണ ബാലമുരളി

M
MathrubhumiSource Link
Auto Desk Last Updated: 03 April 2026, 08:05 PM IST 12.31 ലക്ഷം രൂപ മുതല്‍ 14.45 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ജിമ്‌നിയുടെ എക്‌സ്‌ഷോറൂം വില. നടി അപര്‍ണ ബാലമുരളി മാരുതി സുസുക്കി ജിമ്‌നി ഏറ്റുവാങ്ങുന്നു | Photo: Indus Motors തെ ന്നിന്ത്യൻ സിനിമാ ലോകത്തിന് മലയാള സിനിമ സമ്മാനിച്ച താരമാണ് യുവനടിയായ അപർണ ബാലമുരളി. വെള്ളിത്തിരയിലെ അഭിനയത്തിന് ദേശീയ അംഗീകാരം തേടിയെത്തിയിട്ടുള്ള അപർണ, യാത്രകൾക്കായി പുതുതായി തിരഞ്ഞെടുത്തത് മാരുതി സുസുക്കിയുടെ ഓഫ് റോഡ് കരുത്തൻ വാഹനമായ ജിമ്‌നിയെയാണ്. ബെൻസിന്റെ ആഡംബരം ഉൾപ്പെടെയുള്ള അപർണയുടെ വാഹനശേഖരത്തിലേക്കാണ് പുതിയ ജിമ്‌നിയുടെ എൻട്രി. To advertise here, ഗ്രാനൈറ്റ് ഗ്രേ നിറത്തിലുള്ള ജിമ്‌നിയാണ് അപർണ തിരഞ്ഞെടുത്തത്. 12.31 ലക്ഷം രൂപ മുതൽ 14.45 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ജിമ്‌നിയുടെ എക്‌സ്‌ഷോറൂം വില. മുൻനിര മാരുതി സുസുക്കി വിതരണക്കാരായ ഇൻഡസ് മോട്ടോഴ്‌സ് നെക്‌സയിൽ നിന്നാണ്  വാഹനം സ്വന്തമാക്കിയത്. അപർണ പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ഡീലർഷിപ്പാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 2023-ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ജിമ്‌നി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽതന്നെ നിർമിക്കുന്ന ത്രീ ഡോർ മോഡലുകൾ വിദേശ നിരത്തുകളിൽ എത്തിയിട്ടുണ്ടെങ്കിലും ഫൈവ് ഡോർ ജിമ്‌നി ആദ്യമായി മാരുതി സുസുക്കി എത്തിച്ചത് ഇന്ത്യയിലായിരുന്നു. ഓഫ് റോഡ് കരുത്തിനൊപ്പം ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ജിമ്‌നി നിരത്തുകളിൽ എത്തുന്നുണ്ട്. മാരുതി സുസുക്കിയുടെ ഐഡിൽ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് ജിമ്‌നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എൻ.എം. ടോർക്കുമാണ് ഈ 1462 സി.സി. എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. ഓൾഗ്രിപ്പ് പ്രോ ഫോർ വീൽ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. ഓൾ ടെറെയ്ൻ കോംപാക്ട് ലൈഫ്‌സ്റ്റൈൽ എസ്.യു.വി എന്നാണ് നിർമാതാക്കളായ മാരുതി ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്‌ക്കൊപ്പം 2590 എം.എം. വീൽബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറൻസുമാണ് ജിമ്‌നിക്കുള്ളത്. ത്രീ ലിങ്ക് റിജിഡ് ആക്‌സിൽ സസ്‌പെൻഷനാണ് ഇതിൽ നൽകിയിട്ടുള്ളത്. സുസുക്കി ടെക്ട് പ്ലാറ്റ്‌ഫോമാണ് ഈ വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നത്. Content Highlights: Aparna Balamurali adds a Granite Grey Maruti Suzuki Jimny to her car collection., The vehicle was delivered by Indus Motors Nexa., Jimny is powered by a 1.5L K15B petrol engine delivering 104.8 PS power., Features AllGrip Pro 4WD system and 210mm ground clearance., Available in both 5-speed manual and 4-speed automatic transmissions. Published: 03 Apr 2026, 08:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യാത്രകൾ ഇനി ഓഫ് റോഡ് കരുത്തനൊപ്പം; മാരുതി സുസുക്കി ജിമ്‌നി… | Boolokam