ജിദ്ദ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യാത്രമുടങ്ങിയവർക്ക് സൗദി അറേബ്യ പിഴകൂടാതെ വിസാ കാലാവധി ദീർഘിപ്പിച്ചുനൽകുന്നു. സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. കാലാവധി അവസാനിച്ച ഏതുതരത്തിലുള്ള സന്ദർശനവിസകളിലും ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകളിലുമുള്ളവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സൗദിയിലെ വിമാനത്താവളങ്ങൾവഴിയോ റോഡുമാർഗമോ രാജ്യംവിടാം. To advertise here, ഫെബ്രുവരി 25 മുതൽ കാലാവധി അവസാനിച്ച വിസിറ്റ് വിസകൾ ഏപ്രിൽ 18 വരെ ദീർഘിപ്പിക്കാനാകും. ആഭ്യന്തരമന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമായ അബ്ശിർവഴി നിശ്ചിത ഫീസടച്ചാണ് ഇതിന് അപേക്ഷിക്കേണ്ടത്. വിസിറ്റ് വിസക്കാരെ റിക്രൂട്ടുചെയ്തവരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇവർ ഏപ്രിൽ 18-നുമുൻപ് സൗദിയിൽനിന്ന് തിരികെപ്പോയിരിക്കണം. Content Highlights: Extension granted for expired visit, Umrah, and transit visas., Valid for those whose visas expired after February 25., Deadline to utilize the extension and exit the country is April 18., Applications must be submitted via the Absher portal by the sponsor. Published: 26 Mar 2026, 07:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യാത്രമുടങ്ങിയവർക്ക് ആശ്വാസം; വിസാ കാലാവധി നീട്ടിനൽകി സൗദി
M
MathrubhumiSource Link
about 2 months ago