വൈക്കം : നാട്ടിലാകെ വിഷമയമില്ലാത്ത പച്ചക്കറി വിളയിക്കണമെന്ന സ്വപ്നം പൂർത്തിയാക്കാതെയാണ് മക്കൻ ചെല്ലപ്പൻ ചൊവ്വാഴ്ച യാത്രയായത്. മക്കന്റെ കൃഷിയോടുള്ള താത്പര്യം അറിയാവുന്ന ഇടയാഴം എൻ.എസ്.എസ്. കരയോഗം നഴ്സറി നടത്താൻ രണ്ടര ഏക്കർ സ്ഥലം വാടക ഇല്ലാതെയാണ് നൽകിയത്. 12 ലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ച നഴ്സറിയുടെ വളപ്പിലാകെ നിരവധി പച്ചക്കറികൾ നട്ട് വലിയ വിളവ് നേടിയത് ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഈ നഴ്സറിയിൽനിന്ന് ഉത്പാദിപ്പിക്കുന്ന ഹൈ ബ്രീഡ് പച്ചക്കറി തൈകൾ കുറഞ്ഞ നിരക്കിൽ നാട്ടിൽ നൽകി പരമാവധിപേരെ കൃഷിയോടടുപ്പിക്കാനായിരുന്നു മക്കൻസിന്റെ ശ്രമം. മക്കന് ജീവിതം തന്നെ സമരമായിരുന്നു. അഴിമതിക്കും അധികൃതരുടെ കെടുകാര്യസ്ഥതയ്ക്കുമെതിരേ മക്കൻ നടത്തിയ സമരങ്ങൾക്ക് കണക്കില്ല. ചൊവ്വാഴ്ച തന്റെ നഴ്സറിയും കാർഷികാഭിമുഖ്യവുമൊക്കെ വിട്ട് മക്കൻ വിടപറഞ്ഞപ്പോൾ നാടിന് നഷ്ടമായത് ഹരിത വിപ്ലവത്തിനായി നിലകൊണ്ട ജൈവ കൃഷി പ്രചാരകനെയാണ്. To advertise here, Published: 08 Apr 2026, 02:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
