ചെന്നൈ : യാത്രാത്തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽനിന്ന് കേരളത്തിന്റെ അതിർത്തികളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ചു. ചെന്നൈയിൽനിന്ന് പോത്തന്നൂർ, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക തീവണ്ടി അനുവദിച്ചിരിക്കുന്നത്. To advertise here, # ചെന്നൈ സെൻട്രൽ-പോത്തന്നൂർ ചെന്നൈ സെൻട്രലിൽനിന്ന് 22-ന് ഉച്ചയ്ക്ക് ശേഷം 3.10-ന് തിരിക്കുന്ന പ്രത്യേക എ.സി. തീവണ്ടി (06023) രാത്രി 11.30-ന് പോത്തന്നൂരിലെത്തും. പോത്തന്നൂരിൽനിന്ന് 23-ന് രാത്രി 11.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06024) പിറ്റേന്ന് രാവിലെ 8.20-ന് ചെന്നൈയിലെത്തും. # എഗ്‌മോർ- കന്യാകുമാരി എഗ്‌മോറിൽനിന്ന് 22-ന് രാത്രി 11.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06045) പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കന്യാകുമാരിയിലെത്തും. കന്യാകുമാരിയിൽനിന്ന് 26-ന് രാത്രി 11.25-ന് തിരിക്കുന്ന തീവണ്ടി (06046) പിറ്റേന്ന് രാവിലെ 11.15-ന് എഗ്‌മോറിലെത്തും. # പോത്തന്നൂർ-ചെന്നൈ സെൻട്രൽ പോത്തന്നൂരിൽനിന്ന് 21, 22, 25, 26 തീയതികളിൽ രാവിലെ 7.40-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06028) വൈകീട്ട് അഞ്ചിന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തും. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 21, 22, 25, 26 തീയതികളിൽ വൈകീട്ട് 6.35-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06027) പിറ്റേന്ന് രാവിലെ നാലിന് പോത്തന്നൂരിലെത്തും. # താംബരം- ചെങ്കോട്ട പ്രത്യേക വണ്ടി ചെന്നൈ സെൻട്രലിൽനിന്ന് 22-ന് ഉച്ചയ്ക്കുശേഷം 3.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06089) പിറ്റേന്ന് രാവിലെ 5.30-ന് ചെങ്കോട്ടയിലെത്തും. # ചെങ്കോട്ട- ചെന്നൈ ബീച്ച് ചെങ്കോട്ടയിൽനിന്ന് 23-ന് 10.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06090) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ ബീച്ചിലെത്തും. പ്രത്യേക തീവണ്ടികളിലേക്ക് ശനിയാഴ്ച രാവിലെ എട്ടിന് റിസർവേഷൻ ആരംഭിക്കും. കേരളത്തിലുള്ളവർക്ക് ഉപകാരപ്പെടും കേരളത്തിന്റെ അതിർത്തിപ്രദേശങ്ങളായ പോത്തന്നൂർ, ചെങ്കോട്ട, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് അനുവദിച്ച തീവണ്ടികൾ കേരളത്തിലുള്ളവർക്കും പ്രയോജനപ്രദമാകും. 23-ന് നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ തമിഴ്‌നാട്ടിൽ പൊതുഅവധിയാണ്. ചെന്നൈയിൽനിന്ന് നാട്ടിലേക്കുള്ള പ്രതിദിന തീവണ്ടികളിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്ത് കഴിഞ്ഞു. എല്ലാതീവണ്ടികളിലും ബുക്കിങ് നില വെയ്റ്റിങ് ലിസ്റ്റിലാണ്.

യാത്രാത്തിരക്ക്: കേരള അതിർത്തികളിലേക്ക് പ്രത്യേക തീവണ്ടികൾ
M
MathrubhumiSource Link
22 days ago