അപായമില്ല To advertise here, അരൂർ : ഉയരപ്പാതനിർമാണ കരാർകമ്പനിയുടെ ചന്തിരൂരിലെ യാർഡിൽ സൂക്ഷിച്ചിരുന്ന വലയ്ക്ക് തീപിടിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പ്ലാസ്റ്റിക് മിശ്രിത വലകളായതിനാൽ ഇവ കത്തിയുയർന്ന പുക പ്രദേശമാകെ പരന്നു. രൂക്ഷഗന്ധം സമീപവാസികൾക്ക് ബുദ്ധിമുട്ടായി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അരൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പണിപ്പെട്ടാണ് തീയണച്ചത്. മറ്റപായങ്ങളില്ല. ദേശീയപാതയോട് ചേർന്നുള്ള യാർഡിൽ ആദ്യം കോൺക്രീറ്റ് ഗർഡറുകളാണ് സൂക്ഷിച്ചിരുന്നത്. നിലവിൽ പാത നിർമാണം പൂർത്തിയായ ഇടങ്ങളിൽനിന്ന് നീക്കംചെയ്യുന്ന ഇരുമ്പ് സാമഗ്രികളടക്കം സൂക്ഷിക്കുകയാണ്. ഉയരപ്പാതയുടെ ജോലികൾ നടക്കുമ്പോൾ സാമഗ്രികൾ താഴേക്ക് വീഴാതിരിക്കാൻ കെട്ടിയിരുന്ന വലയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് എരമല്ലൂർ പഞ്ചായത്തിലെ പേനാരി ജങ്ഷന് സമീപത്തെ പറമ്പിലെ ഉണങ്ങിയ പുല്ലിനും തീപിടിച്ചിരുന്നു. ഇതും അരൂർ അഗ്നിരക്ഷാ സേനയെത്തിയാണ് അണച്ചത്. Published: 14 Mar 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
