ഇസ്ലാമാബാദ്: ഇസ്രയേലുമായി ചേർന്ന് യുഎസ് ഇറാനെതിരെ നടത്തുന്ന, നാലാഴ്ചയായി നീളുന്ന യുദ്ധം അവസാനിപ്പിക്കാൻ അപ്രതീക്ഷിതമായി മധ്യസ്ഥന്റെ വേഷമണിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ. താലിബാനുമായി അഫ്ഗാൻ അതിർത്തിയിൽ സംഘർഷം നിലനിൽക്കുമ്പോഴും, ഇറാൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്താൻ നടത്തുന്ന ഈ തിടുക്കത്തിന് പിന്നിൽ എന്താണ് എന്നാണ് ലോകം ഉറ്റുനോക്കുന്നത്. To advertise here, സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും രാജ്യാന്തര തലത്തിലുള്ള പ്രസക്തി നിലനിർത്താനുള്ള തന്ത്രപരമായ താൽപ്പര്യങ്ങളുമാണ് ഇതിനുപിന്നിൽ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ സംഘർഷങ്ങളിൽ നിന്ന് ലോകശ്രദ്ധ തിരിക്കാനും ഈ നയതന്ത്ര നീക്കം അവരെ സഹായിക്കുന്നു. ഇറാനുമായുള്ള അടുത്ത ബന്ധവും അമേരിക്കൻ ഭരണകൂടവുമായുള്ള സൗഹൃദവും ഇതിനായി പാകിസ്താൻ ഉപയോഗിക്കുന്നു. യുദ്ധം യുഎസും ഇസ്രയേലും ഇറാനും തമ്മിലാണെങ്കിലും അത് ഇതിനോടകം തകർന്നിരിക്കുന്ന പാകിസ്താന്റെ സാമ്പത്തികാവസ്ഥയെ കൂടുതൽ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങളുടെ 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന പാകിസ്താന്, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇന്ധനം ലാഭിക്കുന്നതിനായി കോവിഡ് കാലത്തിന് സമാനമായ കടുത്ത നിയന്ത്രണങ്ങളാണ് നിലവിൽ രാജ്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളുകൾ അടച്ചുപൂട്ടുകയും ഓഫീസുകളിൽ 'വർക്ക് ഫ്രം ഹോം' നിർബന്ധമാക്കുകയും ചെയ്തു. ഹൈ-ഒക്ടെയ്ൻ ഇന്ധനത്തിന്റെ വില 200 ശതമാനം വരെ വർദ്ധിപ്പിക്കുകയും പാകിസ്താൻ സൂപ്പർ ലീഗ് (PSL) ക്രിക്കറ്റ് കാണാൻ ആരാധകർ സ്‌റ്റേഡിയത്തിലെത്താതെ വീട്ടിലിരുന്ന് ടിവിയിൽ കാണുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിലെല്ലാം ഇന്ധന ഉപഭോഗം കുറയ്ക്കാനാണ് പാക് സർക്കാർ ശ്രമിക്കുന്നത്. മാത്രമല്ല, യുദ്ധം നീണ്ടുനിൽക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും വിദേശനാണ്യ ശേഖരം ഇല്ലാതാക്കുമെന്നും പാകിസ്താൻ ഭയപ്പെടുന്നു. സൗദി അറേബ്യയും പാകിസ്താനും തമ്മിലുള്ള നാറ്റോ (NATO) മാതൃകയിലുള്ള പ്രതിരോധ കരാറാണ് ഈ സാഹചര്യത്തിൽ വളരെ നിർണ്ണായകമായ മറ്റൊരു വിഷയം. ഈ കരാർ പ്രകാരം സൗദിക്ക് നേരെ ആക്രമണമുണ്ടായാൽ അത് പാകിസ്താന് നേരെയുള്ള ആക്രമണമായി കണക്കാക്കി യുദ്ധത്തിൽ പങ്കുചേരേണ്ടി വന്നേക്കാം. അതും പാകിസ്താൻ ഭയക്കുന്നു. ഇറാനെ പ്രകോപിപ്പിക്കാനോ മറ്റൊരു വലിയ സംഘർഷത്തിൽ ഭാഗമാകാനോ പാകിസ്താൻ ആഗ്രഹിക്കാത്തതിനാൽ, മധ്യസ്ഥതയിലൂടെ എങ്ങനെയും യുദ്ധം അവസാനിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. പാക് സൈനിക മേധാവി അസിം മുനീറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അടുത്ത വ്യക്തിബന്ധം ഈ മധ്യസ്ഥ നീക്കങ്ങൾക്ക് കരുത്തേകുന്നു. മുനീറിനെ തന്റെ 'പ്രിയപ്പെട്ട ഫീൽഡ് മാർഷൽ' എന്ന് ട്രംപ് വിശേഷിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ട്രംപിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങളെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം രൂപീകരിച്ച 'ഗാസ ബോർഡ് ഓഫ് പീസിൽ' പാകിസ്താൻ വേഗത്തിൽ അംഗമായി ചേർന്നു. ട്രംപിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിലൂടെ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇതിലൂടെ പാകിസ്താൻ ലക്ഷ്യമിടുന്നത്. ട്രംപിനെ നോബൽ സമാധാന സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതും ഇതിന്റെ ഭാഗമാണ്. കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിനുനേരെ പാകിസ്താൻ നടത്തിയ ബോംബാക്രമണത്തിൽ 400-ലധികം ആളുകൾ കൊല്ലപ്പെട്ടത് ആഗോളതലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരുന്നു. ഈ ആക്രമണത്തെ നിരവധി രാജ്യങ്ങൾ അപലപിച്ചിരുന്നു. തകർന്ന ഈ പ്രതിച്ഛായ വീണ്ടെടുക്കാനും ആഗോളതലത്തിൽ ഒരു 'സമാധാന സ്ഥാപകൻ' എന്ന നിലയിൽ അറിയപ്പെടാനുമുള്ള ഒരു ശ്രമം കൂടിയാണ് ഈ മധ്യസ്ഥതയിലൂടെ പാകിസ്താൻ ലക്ഷ്യമിടുന്നത്. ഇറാനുമായി 1,000 കിലോമീറ്റർ അതിർത്തി പങ്കിടുന്നതും വാഷിങ്ടണിൽ ഇറാന്റെ നയതന്ത്ര കാര്യങ്ങൾ പാകിസ്താൻ കൈകാര്യം ചെയ്യുന്നതും ഈ ചർച്ചകളിൽ ഇസ്ലാമാബാദിന് മുൻതൂക്കം നൽകുന്നു. അസിം മുനീറുമായുള്ള ചർച്ചകൾക്ക് പിന്നാലെ ഇറാനിലെ പവർ പ്ലാന്റുകൾക്ക് നേരെയുള്ള ആക്രമണം ട്രംപ് അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചത് പാകിസ്താന്റെ നയതന്ത്രവിജമായി കാണുന്നവരുമുണ്ട്. Content Highlights: Pakistan's economic vulnerability due to 85% energy import dependency. Strategic goal to avoid being dragged into a Saudi-Iran regional conflict. Leveraging Asim Munir's personal relationship with Donald Trump. Attempt to restore global image after the Kabul hospital incident. Diplomatic balancing act to maintain ties with both Washington and Tehran. Published: 24 Mar 2026, 11:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ വെമ്പുന്ന പാകിസ്താൻ; തന്ത്രപരമായ നീക്കത്തിന് പിന്നിലെന്ത്?
M
MathrubhumiSource Link
about 2 months ago