ഷ്രെവ്പോർട്ട്: യു.എസിലെ ലൂയിസിയാനയിൽ അക്രമി നടത്തിയ വെടിവെപ്പിൽ ഒന്നിനും 14-നുമിടയിൽ പ്രായമുള്ള എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം. To advertise here, രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളിയെ പോലീസ് പിന്തുടർന്ന് വെടിവെച്ചുകൊന്നു. ഞായറാഴ്ച പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തി മൂന്ന് വീടുകൾ കയറിയിറങ്ങിയാണ് വെടിയുതിർത്തത്. അടുത്തടുത്തുള്ള രണ്ടുവീടുകളിൽക്കയറി വെടിവെച്ചശേഷമാണ് അല്പംമാറിയുള്ള മറ്റൊരു വീട്ടിലേക്ക് ഇയാളെത്തിയത്. മരിച്ച കുട്ടികളിൽ ചിലർ ഇയാളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, യു.എസിലെ അയോവ സർവകലാശാലയ്ക്കുസമീപം നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളടക്കം അഞ്ചുപേർക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. Content Highlights: Eight children aged 1-14 killed in a tragic Louisiana shooting spree., The suspect was neutralized by police after a brief pursuit., The attacker targeted three separate homes during the incident., A separate shooting event near the University of Iowa resulted in five injuries. Published: 20 Apr 2026, 06:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎസിൽ വെടിവെപ്പ്: എട്ടുകുട്ടികൾക്ക് ദാരുണാന്ത്യം; അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു
M
MathrubhumiSource Link
20 days ago