യുഎസുമായി ചർച്ച: പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാൻ; തുർക്കിയും ഈജിപ്തും രംഗത്ത്

യുഎസുമായി ചർച്ച: പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാൻ; തുർക്കിയും ഈജിപ്തും രംഗത്ത്

M
MathrubhumiSource Link
ടെഹ്‌റാൻ/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് മുഖംതിരിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മധ്യസ്ഥ ചർച്ചകൾക്കായി പാകിസ്താനിലേക്ക് പോകാൻ ഇറാൻ സംഘം ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. To advertise here, മധ്യസ്ഥ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലേക്ക് വരാൻ തയ്യാറായിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ ആണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ മധ്യസ്ഥ ചർച്ചകളിൽനിന്ന് പിന്മാറിയെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന സൂചനയുമായി ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. ''ഇറാന്റെ നിലപാട് യുഎസ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ്. പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങളോട് നന്ദിയുണ്ട്. പാകിസ്താനിലേക്ക് പോകാൻ ഞങ്ങൾ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. എന്നാൽ, ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട നിയമവിരുദ്ധമായ യുദ്ധത്തിന് ശാശ്വതമായ അന്ത്യംകുറിക്കുന്നതിനുള്ള നിബന്ധനകളാണ് ഞങ്ങൾക്ക് പ്രധാനം'', അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ പിന്മാറ്റം പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് നേരത്തേ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തിരുന്നു. എന്നാൽ, യുഎസ്-ഇറാൻ ചർച്ച സാധ്യമാക്കാനുള്ള ശ്രമങ്ങൾ നിലച്ചുവെന്ന റിപ്പോർട്ടുകൾ പാകിസ്താൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം. അതിനിടെ, അമേരിക്കയ്ക്കും ഇറാനും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്കായി തുർക്കിയും ഈജിപ്തും ശ്രമം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. പാകിസ്താന് പകരം ദോഹ, ഇസ്താംബുൾ എന്നിവടങ്ങളിൽവെച്ച് ചർച്ച നടത്താമെന്നാണ് നിർദേശം. ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറന്നുകൊടുക്കുകയും അതിനുപകരം വെടിനിർത്തൽ പ്രാബല്യത്തിൽവരികയും ചെയ്യുക എന്നരീതിയിലുള്ള കരാറാണ് ചർച്ചകളിലുള്ളതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. Content Highlights: Iran denies reports of rejecting Pakistani mediation efforts for the conflict., Abbas Araghchi clarifies that Iran prioritizes sustainable peace terms over mere talks., Pakistan continues to facilitate potential dialogues between Tehran and Washington., Alternative mediation venues like Doha and Istanbul are being explored. Published: 04 Apr 2026, 08:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസുമായി ചർച്ച: പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ല… | Boolokam