യുഎസ് ഉപരോധം ദുർബലമോ: നാവിക വലയം മറികടന്നത് 34 ഇറാനിയൻ കപ്പലുകളെന്ന് റിപ്പോർട്ട്

യുഎസ് ഉപരോധം ദുർബലമോ: നാവിക വലയം മറികടന്നത് 34 ഇറാനിയൻ കപ്പലുകളെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം  ഒരു ഇറാനിയൻ കപ്പൽപോലും കടന്ന് പോയിട്ടില്ലെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ ഈ അവകാശവാദം തെറ്റാണെന്നാണ് ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്‌സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. To advertise here, ചുരുങ്ങിയത് 34 ഇറാനിയൻ ബന്ധമുള്ള ടാങ്കറുകളെങ്കിലും യുഎസ് ഉപരോധം മറിടകന്ന് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ ഉപരോധം ദുർബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ പങ്കുവെക്കുന്നത്. ഏപ്രിൽ 13 നാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യുഎസിന്റെ അവകാശവാദം. ഉപരോധം ആരംഭിച്ച ശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവസാനമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്. ഇതിനിടെ ചൈനയിൽനിന്ന് വരികയായിരുന്ന ഒരു ഇറാനിയൻ കപ്പൽ യുഎസ് നാവികസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപരോധം വൻവിജയമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നും അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ യുഎസ് ഉപരോധം മറികടക്കാൻ നിരവധി കപ്പലുകൾക്ക് കഴിഞ്ഞുവെന്നാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഉപരോധത്തിനിടെ 19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്ത് കടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്ക് പ്രവേശിക്കുകയും ചെയ്തുവെന്നാണ് ഇതിൽ പറയുന്നത്. ഇറാനിൽനിന്ന് പോയതിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും 10.7 ദശലക്ഷം ബാരൽ വരുന്ന ഇറാനിയൻ അസംസ്‌കൃത എണ്ണയുടെ ചരക്കുമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ എണ്ണ പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലക്ക് ഇറാൻ വിൽപന നടത്തിയിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു. പുറത്തുപോയതിൽ ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. ട്രാക്കിങ് ഉപകരണങ്ങൾ ഓഫാക്കിയാണ് ഈ ടാങ്കർ ഉപരോധം മറികടന്നതെന്നും വോർടെക്‌സ് പറയുന്നു. ഏപ്രിൽ 17നാണ് ഈ കപ്പലും മറ്റൊരു ഇറാനിയൻ കപ്പലും ഉപരോധം മറികടന്നത്. ഏപ്രിൽ 20 ന് മറ്റ് രണ്ട് അസംസ്‌കൃത എണ്ണ ടാങ്കറുകളും കടന്നുപോയിരുന്നു. ഡോറെനയുടെ സ്ഥാനം അവസാനമായി ഏപ്രിൽ 18 ന് ഇന്ത്യയുടെ തെക്കൻ തീരത്താണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് കഴിഞ്ഞ വർഷം ഉപരോധം ഏർപ്പെടുത്തിയ മറ്റുനിരവധി കപ്പലുകളും ഇത്തരത്തിൽ ഉപരോധം മറികടന്നിട്ടുണ്ട്. Content Highlights: Vortexa data contradicts US claims regarding the effectiveness of the Hormuz blockade., At least 34 Iranian-linked tankers successfully bypassed US naval restrictions Published: 22 Apr 2026, 08:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസ് ഉപരോധം ദുർബലമോ: നാവിക വലയം മറികടന്നത് 34 ഇറാനിയൻ കപ്പ… | Boolokam