യുഎസ് ഞെട്ടി, അത്യാധുനിക എഫ്-35 ആക്രമിച്ച് ഇറാൻ; വീഡിയോ പുറത്തുവിട്ട് ഐആർജിസി

യുഎസ് ഞെട്ടി, അത്യാധുനിക എഫ്-35 ആക്രമിച്ച് ഇറാൻ; വീഡിയോ പുറത്തുവിട്ട് ഐആർജിസി

M
MathrubhumiSource Link
ടെഹ്റാൻ: ഇറാനിയൻ വ്യോമാതിർത്തിയിൽ വെച്ച് അമേരിക്കയുടെ അത്യാധുനിക എഫ്-35എ/ബി ലൈറ്റ്നിങ് II യുദ്ധവിമാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ. കരയിൽ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ ഉപയോഗിച്ചാണ് വിമാനത്തെ ലക്ഷ്യം വെച്ചതെന്ന് ഐആർജിസി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാക്കുന്നു. പ്രാദേശിക സമയം പുലർച്ചെ 2:50ഓടെയാണ് സംഭവം നടന്നതെന്നും യുദ്ധവിമാനത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി. വിമാനം തകർന്നു വീഴാൻ വലിയ സാധ്യതയുണ്ടെന്നും ഇറാൻ അവകാശപ്പെടുന്നു. To advertise here, അതേസമയം, ഒരു അമേരിക്കൻ എഫ്-35 വിമാനം ഇറാനിൽ യുദ്ധദൗത്യത്തിനിടെ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നതായി യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു. മധ്യേഷ്യയിലെ ഒരു സൈനിക താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. വിമാനം അടിയന്തരമായി ഇറക്കാനിടയായ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി അവസാനം സംഘർഷം ആരംഭിച്ചതിനുശേഷം ഇറാൻ ഒരു യുഎസ് വിമാനം വിജയകരമായി ആക്രമിക്കുന്നത് ഇതാദ്യമായാണ്. അതും ഏറ്റവും അത്യാധുനികമെന്ന് യുഎസ് വിശേഷിപ്പിക്കുന്ന എഫ്-35 എന്ന സ്റ്റെൽത്ത് വിമാനമാകുന്നു എന്നതാണ് ശ്രദ്ധേയം.  ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ മേഖലയിൽ യുദ്ധഭീതി വർദ്ധിച്ചിട്ടുണ്ട്. ശത്രുവിന്റെ ഭാഗത്തുനിന്നുള്ള വെടിയേറ്റതിനെത്തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന റിപ്പോർട്ടുകൾ ഇറാൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ബലം നൽകുന്നു. എങ്കിലും സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായി പ്രതികരിക്കാൻ യുഎസ് അധികൃതർ തയ്യാറായിട്ടില്ല. അഞ്ചാം തലമുറയിൽപ്പെട്ട അത്യാധുനിക സ്റ്റെൽത്ത് ഫൈറ്റർ വിമാനമാണ് എഫ്-35. നിലവിലെ സംഘർഷങ്ങളിൽ അമേരിക്കയും ഇസ്രയേലും ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക ആയുധങ്ങളിൽ ഒന്നാണിത്. Content Highlights: Iran reports hitting a US F-35 fighter jet over its airspace. Published: 20 Mar 2026, 02:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസ് ഞെട്ടി, അത്യാധുനിക എഫ്-35 ആക്രമിച്ച് ഇറാൻ; വീഡിയോ പുറ… | Boolokam