യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരേ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ; കടലിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരേ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ; കടലിൽ കൊമ്പുകോർത്ത് ഇരുരാജ്യങ്ങളും

ടെഹ്‌റാൻ: ഒമാൻ കടലിൽ യു.എസ്. യുദ്ധക്കപ്പലുകൾക്കുനേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ ചരക്കുകപ്പൽ യു.എസ്. സേന പിടിച്ചെടുത്തതിന് തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഉപയോഗിച്ച ഡ്രോണുകളുടെ എണ്ണമോ കപ്പലിന് നാശനഷ്ടമുണ്ടായോ തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാർ നിലനിൽക്കെയാണ് പുതിയ സംഭവം. To advertise here, ഒമാൻ കടലിൽ 'തുസ്‌ക' എന്ന ഇറാനിയൻ ചരക്കുകപ്പലാണ് യു.എസ്. പിടിച്ചെടുത്തത്. ഹോർമുസിൽ യു.എസ്. ഏർപ്പെടുത്തിയ ഉപരോധം ലംഘിക്കാൻ കപ്പൽ ശ്രമിച്ചതോടെ മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതോടെ യു.എസ്. കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തു. നിലവിൽ കപ്പൽ യു.എസ്. കസ്റ്റഡിയിലാണെന്നും ട്രംപ് വ്യക്തമാക്കി. കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടിട്ടുണ്ട്. യു.എസ്. നടപടിയെ 'ആയുധം ഉപയോഗിച്ചുള്ള കടൽക്കൊള്ള' എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. രണ്ടാഴ്ചയായി നിലനിൽക്കുന്ന വെടിനിർത്തൽ കരാർ യു.എസ്. ലംഘിച്ചതായി ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡായ ഖാത്തം അൽ-അൻബിയ ആരോപിച്ചു. കപ്പലിൽ കയറുന്നതിന് മുൻപ് യു.എസ്. സേന വെടിയുതിർക്കുകയും കപ്പലിന്റെ നാവിഗേഷൻ സംവിധാനം തകരാറിലാക്കുകയും ചെയ്തതായി സൈനിക വക്താവ് പറഞ്ഞു. Content Highlights: Iran Claims Drone Strikes on US Ships After Hormuz Vessel Seizure Published: 20 Apr 2026, 09:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

യുഎസ് യുദ്ധക്കപ്പലുകൾക്ക് നേരേ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇ… | Boolokam