വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ്-15ഇ പോർവിമാനത്തെ വെടിവെച്ചിടാൻ ഇറാൻ പ്രയോഗിച്ചത് പുതിയ ആയുധം. 'സഖർ-1' (Saqr-1) അല്ലെങ്കിൽ 'എസ്.എ-67' എന്നും അറിയപ്പെടുന്ന പ്രത്യേകതരം മിസൈലാണ് യുഎസ് വിമാനങ്ങളെ ലക്ഷ്യമിട്ടത്. ഈ മിസൈൽ ഇറാന്റെ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അസാധാരണമായ ആക്രമണശൈലിയാണ് ഈ മിസൈലിനെ വേറിട്ട് നിർത്തുന്നത്. നൂതന സാങ്കേതിക വിദ്യയും കുറഞ്ഞ ചെലവുമുള്ള ഈ മിസൈൽ ഇറാന്റെ തന്ത്രപ്രധാനമായ ആയുധമായി മാറിയിരിക്കുകയാണ്. To advertise here, സാധാരണ മിസൈലുകളിൽനിന്ന് വ്യത്യസ്തമായി, വിക്ഷേപിച്ച ഉടൻ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നതിന് പകരം നിശ്ചിത ആകാശപരിധിയിൽ 'എട്ട്' (figure-eight) ആകൃതിയിൽ ചുറ്റിപ്പറന്ന് ശത്രുവിനെ നിരീക്ഷിക്കാനുള്ള (Loitering capability) ശേഷി ഈ മിസൈലിനുണ്ട്. റോക്കറ്റ് ബൂസ്റ്റർ ഉപയോഗിച്ച് വിക്ഷേപിക്കുന്ന മിസൈൽ പിന്നീട് ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ചാണ് അന്തരീക്ഷത്തിൽ നിലയുറപ്പിക്കുന്നത്. ഇൻഫ്രാറെഡ് സീക്കർ (Imaging Infrared seeker), ഒപ്റ്റിക്കൽ ലേസർ പ്രോക്സിമിറ്റി ഫ്യൂസ് എന്നിവ ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തകർക്കാൻ ഇതിന് സാധിക്കും. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ റഡാറുകളുടെ കണ്ണിൽപ്പെടാത്ത വിധം കുറഞ്ഞ ഇലക്ട്രോമാഗ്‌നറ്റിക് സിഗ്‌നേച്ചർ മാത്രമാണ് പുറപ്പെടുവിക്കുന്നത്. അതിനാൽ യുദ്ധവിമാനങ്ങളിലെ എഇഎസ്എ റഡാറുകൾക്ക് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. 100 മുതൽ 150 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലിന് 28,000 അടി ഉയരത്തിൽ വരെ പറക്കുന്ന ഡ്രോണുകളെയും ഹെലികോപ്റ്ററുകളെയും വേഗത കുറഞ്ഞ വിമാനങ്ങളെയും തകർക്കാൻ ശേഷിയുണ്ട്. ലക്ഷ്യസ്ഥാനത്ത് നേരിട്ട് പതിക്കാതെ തന്നെ തകർക്കാൻ ശേഷിയുള്ള 22 പൗണ്ട് ഭാരമുള്ള വാർഹെഡ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് കോർ(IRGC) വികസിപ്പിച്ച ഈ മിസൈൽ നിലവിൽ ഹൂതി വിമതരും ഹിസ്ബുള്ളയും ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്ന ഇത്തരം മിസൈലുകൾ അത്യാധുനിക അഞ്ചാം തലമുറ വിമാനങ്ങൾക്ക് പോലും ഭീഷണിയാകുമെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. യുഎസിന്റെ അത്യാധുനിക എഫ്-35 വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടിട്ടുണ്ട്. അതിനുപയോഗിച്ചത് ഈ മിസൈലാണെന്നാണ് വിവരം. എന്നാൽ എഫ്-35 വിമാനം വീഴ്ത്തിയെന്ന അവകാശവാദം യുഎസ് ഇതുവരെ സമ്മതിച്ചിട്ടില്ല. എങ്കിലും ഇറാന്റെ ഈ പുതിയ ആയുധം വരുംദിവസങ്ങളിൽ യുദ്ധതന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. Content Highlights: Saqr-1 (SA-67) utilizes figure-eight loitering flight patterns to track targets., Features low electromagnetic signature, making it difficult for AESA radars to detect., Equipped with infrared seekers and optical laser proximity fuses for precision., Designed for cost-effective neutralisation of drones and aircraft up to 150km range., Reported usage by IRGC, Houthis, and Hezbollah impacting 2026 regional security. Published: 06 Apr 2026, 03:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎസ് വിമാനങ്ങളെ വീഴ്ത്തിയ സഖർ-1, ഇറാന്റെ പുതിയ ആയുധം; എഫ്-35നും ഭീഷണി
M
MathrubhumiSource Link
about 1 month ago