തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15 ന് നടക്കും. എൻഇബി സ്‌പോർട്‌സിന്റെ പങ്കാളിത്തത്തോടു കൂടിയാണ് യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ 2026 സംഘടിപ്പിക്കുന്നത്. To advertise here, തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 15,000-ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ യുഎസ്ടി ട്രിവാൻഡ്രം മാരത്തണിൽ കമ്പനിയുടെ ഇന്ത്യയിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനവധി ജീവനക്കാർ പങ്കെടുക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തിനു സമാനമായി, ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ റൺ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യുഎസ്ടി കാമ്പസിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ക്യാമ്പസിൽ സമാപിക്കുന്ന വിധത്തിലാണ് മാരത്തൺ ആസൂത്രണം ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ പങ്കെടുക്കാൻ ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം: https://mysamay.in/public/event/info/e3e02f08-0651-493f-b7eb-953a359bf17f%3Fcmeta%3DNsVT4A0i27 കൂടുതൽ വിവരങ്ങൾക്ക്: https://www.trivandrummarathon.com Content Highlights: Join the 3rd edition of the UST Trivandrum Marathon on November 15, 2026. Register now for the city's biggest running event featuring four race categories! Published: 01 Apr 2026, 11:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎസ്ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന്
M
MathrubhumiSource Link
about 1 month ago