ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫീസിലെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കിയതിനെ തിരേ യു.എൻ.ഐ. നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി. To advertise here, പോലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യു.എൻ.ഐ. ആരോപിച്ചു. വനിതാ മാധ്യമപ്രവർത്തകരെ പോലീസ് കൈയേറ്റം ചെയ്‌തെന്നും ജീവനക്കാരെ ബലമായി പുറത്താക്കിയെന്നും ആരോപിച്ചു. ഒരു വനിതാ മാധ്യമപ്രവർത്തക നിലത്തുവീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും ഏജൻസി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടിയാണ് പാലിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സച്ചിൻ ശർമ്മ അറിയിച്ചു. Content Highlights: UNI Delhi office sealed by police following a High Court order., Eviction carried out after the land lease cancellation was upheld by the court., UNI management alleges use of force and violation of media freedom., Police maintain the action was a legal procedure compliant with court directives. Published: 20 Mar 2026, 11:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഎൻഐ ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു; ഓഫീസ് ഒഴിപ്പിച്ചത് ബലമായി
M
MathrubhumiSource Link
about 2 months ago