ഈ കാലഘട്ടത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതികവിദ്യകളിൽ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). ആരോഗ്യരംഗം, ബാങ്കിങ്, വ്യവസായം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ എഐയുടെ ഉപയോഗം വേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വിവിധ വിദ്യാഭ്യാസ മേഖലകളിൽ ഇപ്പോൾ എഐ അഡ്വാൻസ്ഡ് കോഴ്‌സുകൾ ലഭ്യമാണ്. ഈ സാഹചര്യത്തിൽ എഐ പഠനം വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെയിൽ, വിദ്യാർഥികൾക്കിടയിൽ കൂടുതൽ പ്രചാരത്തിലാകുന്നു. ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സംവിധാനം, മികച്ച ഗവേഷണ സൗകര്യങ്ങൾ, അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ എന്നിവയാണ് യുകെയെ വിദ്യാർഥികളുടെ പ്രധാന ലക്ഷ്യസ്ഥാനമാക്കുന്നത്. സയൻസ് വിദ്യാർഥികൾക്ക് ഗവേഷണത്തിലും ഡാറ്റ അനാലിസിസിലും എഐയുടെ പങ്ക് ഒഴിച്ച് കൂടാനാവാത്തതാണ്. ബിസിനസ് & ഫിനാൻസ് മേഖലയിൽ എഐ ഉപയോഗിച്ച് മാർക്കറ്റ് പ്രവചനങ്ങൾ, റിസ്‌ക് അനാലിസിസ്, ഓട്ടോമേറ്റഡ് ട്രേഡിങ് എന്നിവ നടത്തുന്നു. ആരോഗ്യ രംഗത്ത് രോഗനിർണയം, മെഡിക്കൽ ഇമേജിങ്, രോഗ പ്രവചനങ്ങൾ തുടങ്ങിയവയിൽ എഐ നിർണായക പങ്ക് വഹിക്കുന്നു. EEE വിദ്യാർഥികൾക്ക് റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സ്മാർട്ട് ഗ്രിഡ് സിസ്റ്റങ്ങൾ എന്നിവയിൽ എഐ ഉപയോഗിക്കപ്പെടുന്നു. അതിനാൽ, നിങ്ങളുടെ അക്കാദമിക് പശ്ചാത്തലം എന്തായാലും എഐ പഠനം തിരഞ്ഞെടുക്കുന്നത് ഭാവിയിലെ കരിയറിന് വലിയ സാധ്യതകൾ തുറക്കും. യുകെയിലെ സർവകലാശാലകൾ എഐ, മെഷീൻ ലേണിങ്, ഡാറ്റ സയൻസ് എന്നിവയിൽ മികച്ച കോഴ്‌സുകൾ നൽകുന്നു. സാധാരണയായി വിദ്യാർഥികൾ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള മാസ്‌റ്റേഴ്‌സ് കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നു. ഇവയ്ക്ക് സാധാരണയായി ഒരു വർഷം ദൈർഘ്യമുണ്ടാകും. പഠനത്തിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ മെഷീൻ ലേണിങ്, ഡീപ്പ് ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, കമ്പ്യൂട്ടർ വിഷൻ, ഡാറ്റ അനാലിറ്റിക്‌സ് തുടങ്ങിയവയാണ്. Universtiy of Bristol, Aston Universtiy, Universtiy of Surrey, Universtiy of Law, Universtiy of Hertfordshire തുടങ്ങി യുകെയിലെ പ്രമുഖ സർവകലാശാലകൾ എഐ പഠനവുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകൾ നടത്തിവരുന്നു. ഈ സർവകലാശാലകൾക്ക് ശക്തമായ ഗവേഷണ സൗകര്യങ്ങളും വ്യവസായബന്ധങ്ങളും ഉള്ളതിനാൽ വിദ്യാർഥികൾക്ക് മികച്ച പഠനാന്തരീക്ഷം ലഭിക്കുന്നു. പഠന വിഷയങ്ങളിൽ മെഷീൻ ലേണിങ്, ഡീപ്പ് ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, കമ്പ്യൂട്ടർ വിഷൻ, റോബോട്ടിക്‌സ്, ഡാറ്റ അനാലിറ്റിക്‌സ് തുടങ്ങിയവ ഉൾപ്പെടുന്നു. ആരോഗ്യരംഗത്തും എഐ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രോഗനിർണയം വേഗത്തിൽ നടത്താൻ, മെഡിക്കൽ ചിത്രങ്ങൾ വിശകലനം ചെയ്യാൻ, രോഗികളുടെ ഡാറ്റ പഠിച്ച് ചികിത്സാ മാർഗങ്ങൾ നിർദേശിക്കാൻ എഐ സാങ്കേതിക വിദ്യ സഹായിക്കുന്നു. ഉദാഹരണത്തിന്, മെഡിക്കൽ ഗവേഷണങ്ങളിൽ എഐ ഉപയോഗിച്ച് രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും ചികിത്സയുടെ കൃത്യത വർധിപ്പിക്കാനും കഴിയുന്നു. അതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ മെഡിസിൻ ആൻഡ് ഹെൽത്ത് പോലുള്ള കോഴ്‌സുകൾക്കും വലിയ ആവശ്യകതയുണ്ട്. എൻജിനീയറിങ് മേഖലയിലും എഐ പ്രധാന പങ്ക് വഹിക്കുന്നു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സ്മാർട്ട് നിർമാണ സംവിധാനങ്ങൾ എന്നിവയുടെ വികസനത്തിൽ എഐ നിർണായകമാണ്. സ്വയം നിയന്ത്രിത വാഹനങ്ങൾ, സ്മാർട്ട് നഗരങ്ങൾ, നവീന സാങ്കേതിക സംവിധാനങ്ങൾ എന്നിവയുടെ രൂപകൽപ്പനയിൽ എഐ വലിയ സാധ്യതകൾ തുറക്കുകയാണ്. വ്യവസായ സ്ഥാപനങ്ങളിൽ മെഷീനുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും എഐ ഉപയോഗിക്കുന്നു. ഇതിലൂടെ ഉൽപ്പാദനക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ കഴിയും. കൃഷിരംഗത്തും എഐ സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിന്റെ ഗുണനിലവാരവും വിലയിരുത്തി മികച്ച കൃഷിരീതികൾ നിർദ്ദേശിക്കാൻ എഐ സഹായിക്കുന്നു. ഡ്രോണുകളും സെൻസറുകളും ഉപയോഗിച്ച് കൃഷിയിടങ്ങൾ നിരീക്ഷിച്ച് വിളകളുടെ ആരോഗ്യസ്ഥിതി മനസിലാക്കാനും രോഗബാധകൾ നേരത്തെ കണ്ടെത്താനും കഴിയും. ഇതിലൂടെ കർഷകർക്ക് വിളവെടുപ്പ് വർധിപ്പിക്കാനും നഷ്ടങ്ങൾ കുറയ്ക്കാനും സാധിക്കുന്നു. ബിസിനസും മാർക്കറ്റിങ്ങും ഉൾപ്പെടെയുള്ള മേഖലകളിൽ എഐ ഉപയോഗം വേഗത്തിൽ വർധിച്ചുവരുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും വാങ്ങൽ പ്രവണതകളും വിശകലനം ചെയ്യാൻ എഐ സഹായിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനികൾ കൂടുതൽ ഫലപ്രദമായ മാർക്കറ്റിങ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നു. കമ്പനികൾ ഇന്ന് ഡാറ്റാ വിശകലനത്തിനും ഉപഭോക്തൃ സേവനത്തിനുമായി എഐ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ചാറ്റ്‌ബോട്ടുകൾ, ഓൺലൈൻ ശുപാർശ സംവിധാനങ്ങൾ എന്നിവയുടെ വ്യാപകമായ ഉപയോഗം ഇതിന്റെ ഉദാഹരണങ്ങളാണ്. ഭക്ഷ്യ സാങ്കേതികവിദ്യാ മേഖലയിൽ എഐ ഉപയോഗിക്കുന്നത് ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ സഹായിക്കുന്നു. ഭക്ഷ്യ ഉൽപ്പാദന പ്രക്രിയകളിൽ ഉണ്ടാകുന്ന പിഴവുകൾ കണ്ടെത്താനും ഭക്ഷ്യനാശം കുറയ്ക്കാനും കൂടാതെ വിതരണ ശൃംഖലകൾ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും എഐ ഉപയോഗിക്കുന്നു. പരിസ്ഥിതി പഠനങ്ങളിലും എഐ പുതിയ സാധ്യതകൾ തുറക്കുകയാണ്. കാലാവസ്ഥാ മാറ്റങ്ങൾ പഠിക്കാനും പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാനും വനനശീകരണം, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ നിരീക്ഷിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കപ്പെടുന്നു. വിദ്യാഭ്യാസരംഗത്ത് എഐ ഉപയോഗം പഠനരീതികളെ കൂടുതൽ സ്മാർട്ടും വ്യക്തിഗതവുമായ രീതിയിലേക്ക് മാറ്റുകയാണ്. വിദ്യാർഥികളുടെ കഴിവും പഠനശൈലിയും മനസിലാക്കി പഠനരീതികൾ നിർദേശിക്കുന്ന സംവിധാനങ്ങൾ ഇന്ന് വ്യാപകമാകുകയാണ്. അധ്യാപകർക്ക് വിദ്യാർഥികളുടെ പുരോഗതി വിലയിരുത്താനും പഠനരീതികൾ മെച്ചപ്പെടുത്താനും എഐ സഹായിക്കുന്നു. എഐ പഠനത്തിന് ബിരുദവും കൂടാതെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കാൻ IELTS പോലുള്ള പരീക്ഷകളും ആവശ്യമാണ്. യുകെയിലെ പല സർവകലാശാലകളിലും അന്താരാഷ്ട്ര വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പുകളും ലഭ്യമാണ്. ഇതുവഴി പഠനച്ചെലവ് കുറയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. എഐ പഠനം പൂർത്തിയാക്കിയവർക്ക് ലോകമെമ്പാടും മികച്ച തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. എഐ എൻജിനീയർ, ഡാറ്റ സയന്റിസ്റ്റ്, മെഷിൻ ലേണിങ് എൻജിനീയർ, റോബോട്ടിക് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ നിലകളിൽ ജോലി നേടാൻ കഴിയും. യുകെയിൽ പഠനം പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ഗ്രാജുവേറ്റ് റൂട്ട് വിസ (Graduate Route Visa) വിദ്യാർഥികൾക്ക് ചില വർഷങ്ങൾ അവിടെ ജോലി ചെയ്യാനുള്ള അവസരവും നൽകുന്നു. വിദ്യാഭ്യാസരംഗത്ത് എഐയുടെ സാന്നിധ്യം വിദ്യാർഥികൾക്ക് പുതിയ പഠനാവസരങ്ങൾ നൽകുന്നതോടൊപ്പം തൊഴിൽ സാധ്യതകളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഭാവിയിലെ ഗവേഷണത്തിലും സാങ്കേതിക വികസനങ്ങളിലും എഐ നിർണായക പങ്ക് വഹിക്കുമെന്നത് ഉറപ്പാണ്. എഐ അടിസ്ഥാനമാക്കിയുള്ള പഠനവും ഗവേഷണവും വർധിക്കുന്നതോടെ പുതിയ തൊഴിൽ മേഖലകളും വികസിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, ജർമനി തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ എഐ പഠനം തിരഞ്ഞെടുക്കുന്നത് വിദ്യാർഥികൾക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസവും മികച്ച തൊഴിൽ സാധ്യതകളും നൽകുന്നു. എഐ റിലേറ്റഡ് കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനായി വിദഗ്ധരുമായി സംസാരിക്കാം: 7356 155 333

യുകെയിൽ ആഗോള നിലവാരത്തിൽ എഐ കോഴ്‌സുകൾ പഠിക്കാം, സ്വപ്‌നതുല്യമായ കരിയർ സ്വന്തമാക്കാം
M
MathrubhumiSource Link
about 2 months ago