മനാമ: തുടർഭരണം എന്ന അഹങ്കാരത്തിൽ ജനങ്ങളെ പാടെ അവഗണിച്ച പിണറായി സർക്കാറിന് ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണ് യുഡിഎഫിന്റെ വിജയത്തിന് വഴിതെളിച്ചതെന്ന് കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പും ഐക്യവും പ്രതിഫലിച്ച വിജയമാണ് ദൃശ്യമായത്. To advertise here, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം കാഴ്ചവെയ്ക്കാൻ യുഡിഎഫ് നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഗവൺമെന്റിന് കഴിയട്ടെ എന്നും ഈ വിജയത്തിന് നേതൃത്വം നൽകിയ മുഴുവൻ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും അനുമോദിക്കുന്നു എന്നും കെഎംസിസി ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ ജനാധിപത്യം ഉയർത്തിപിടിക്കുന്ന വിജയം യുഡിഎഫിന് സമ്മാനിച്ച മുഴുവൻ വോട്ടർമാക്കും നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി ആക്റ്റിങ്ങ് പ്രസിഡന്റ് റഫീഖ് തോട്ടക്കരയും സെക്രട്ടറി അഷറഫ് കാട്ടിൽ പീടിയയും അഭിപ്രായപ്പെട്ടു. Content Highlights: KMCC Bahrain attributes UDF success to unity and public dissatisfaction with the ruling government., The victory is viewed as a clear democratic response to the current administration's performance., KMCC leadership congratulates UDF workers and voters for the decisive mandate. Published: 05 May 2026, 01:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം; കെഎംസിസി ബഹ്റൈൻ
M
MathrubhumiSource Link
about 3 hours ago